updated on:2019-03-21 01:37 PM
മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

www.utharadesam.com 2019-03-21 01:37 PM,
ദുബായ്: കായിക താരങ്ങള്‍ അവര്‍ പ്രതിനിധീകരിക്കുന്ന മേഖലക്കപ്പുറത്ത് സമൂഹത്തില്‍ പ്രകാശം പരത്തുന്ന വിളക്കുമാടങ്ങള്‍ ആവണമെന്ന് കാസര്‍കോട് കബഡി അസോസിയേഷന്‍ ചെയര്‍മാനും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ എ.കെ.എം.അഷറഫ് പറഞ്ഞു. ദുബായ് മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ദുബായ് ക്ലാസിക് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറാജ് ആജല്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ ഇന്ത്യന്‍ ഫുട്ബാള്‍ താരം ജോബി ജസ്റ്റിനെ സുല്‍ത്താന്‍ ഡയമന്‍ഡ് ആന്റ് ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ സുല്‍ത്താന്‍ സമീര്‍ ഉപഹാരം നല്‍കി ആദരിച്ചു. ബാബുരാജ് പുരസ്‌കാര ജേതാവും ഐ.പി.എ. ചെയര്‍മാനുമായ ശംസുദ്ധീന്‍ നെല്ലറയെ അനുമോദിച്ചു. ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍ മുഖ്യാഥിതി ആയിരുന്നു. സിനിമ നിര്‍മാതാവ് ഹസ്സന്‍ ആലുവ , മജീദ് തെരുവത്ത്, നൗഷാദ് കന്യപ്പാടി, ഇസ്മായില്‍ നാലാം വാതുക്കല്‍, ഫൈസല്‍ ദീനാര്‍, സി.എ ബഷീര്‍ പള്ളിക്കര, ശാഹുല്‍ തങ്ങള്‍, ഇക്ബാല്‍ ആരിക്കാടി, മുനീര്‍ ബേരിക്ക, ഇബ്രാഹിം ബേരിക്ക, മൊയ്തീന്‍ കുറുമാത്ത്, ഗിന്നസ് ബുക്ക് ഹോള്‍ഡര്‍ മുഹമ്മദ് ജാസിം, സന്തോഷ് ട്രോഫി താരങ്ങളായ നിര്‍മല്‍, ഫയാസ്, എന്നിവര്‍ സംബന്ധിച്ചു. ഷബീര്‍ കീഴൂര്‍ നന്ദി പറഞ്ഞു.Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം