updated on:2019-03-12 08:37 PM
ഇ.കെ.മുഹമ്മദ് ഗനി- കെ.മുനവ്വിറ

www.utharadesam.com 2019-03-12 08:37 PM,
നീലേശ്വരം : മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ടും യു.ഡി.എഫ് ചെയര്‍മാനുമായ തൈക്കടപ്പുറം ആസ്പത്രി റോഡ് ജങ്ക്ഷന്‍ റൗളത്ത് മഹലിലെ സി. കെ. കെ. മാണിയൂരിന്റെ മകന്‍ ഇ. കെ. മുഹമ്മദ് ഗനിയും (അല്‍ഐന്‍) അഴിത്തല ദാറുല്‍ നജാഹിലെ വി. എം. മുഹമ്മദിന്റെ മകള്‍ കെ. മുനവ്വിറയും വിവാഹിതരായി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉമല സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കാര്‍മികത്വം വഹിച്ചു.
ഉപാധ്യക്ഷന്‍ യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.എ. ഖാസിം മുസ്ല്യാര്‍, മാണിയൂര്‍ അഹമ്മദ് മൗലവി, അബ്ദുല്‍ റസാഖ് മൗലാന മലേഷ്യ എന്നിവര്‍ സംബന്ധിച്ചു.