updated on:2019-03-03 07:36 PM
അഡൂര്‍ പള്ളഞ്ചിയില്‍ ദമ്പതികള്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച നിലയില്‍

www.utharadesam.com 2019-03-03 07:36 PM,
അഡൂര്‍: പള്ളഞ്ചി വെള്ളരിക്കയം പാലത്തിന് സമീപത്തെ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ ഇടുക്കി സ്വദേശികളായ വൃദ്ധ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ഇതുവഴി നടന്നു പോയവര്‍ക്കാണ് മൃതദേഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഇടുക്കി തൊടുപുഴ സ്വദേശി തങ്കച്ചന്‍ എന്ന ജോര്‍ജ്ജ് (79), ഭാര്യ പൊന്നമ്മ (60) എന്നിവരുടേതാണ് മൃതദേഹങ്ങളാണെന്നാണ് സംശയിക്കുന്നത്.
മൃതദേഹങ്ങള്‍ ശ്രദ്ധയില്‍പെട്ടവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആദൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
മരിച്ചവരെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കോട്ടയം സ്വദേശികളാണെന്നും ഒരാഴ്ചയോളമായി ഒറ്റമാവുങ്കാല്‍ പുതിയ പറമ്പിലെ മകളുടെ വീട്ടില്‍ താമസിച്ചുവരുന്നതായും അറിഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ഇരുവരും ബേത്തൂര്‍പാറയില്‍ ബസിറങ്ങി പള്ളഞ്ചി ഭാഗത്തേക്ക് നടന്നു പോകുന്നത് കണ്ടവരുണ്ട്. ഇവരുടെ കൈവശം പ്ലാസ്റ്റിക് സഞ്ചി ഉണ്ടായിരുന്നതായും പറയുന്നു. മൃതദേഹങ്ങള്‍ക്ക് സമീപം ഒരു വിഷക്കുപ്പിയും വെള്ളമുള്ള കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധി പേര്‍ സംഭവസ്ഥലത്തെത്തി.
മരണത്തിന് കാരണം വ്യക്തമല്ല. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മരണം സംബന്ധിച്ച് ആദൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.Recent News
  ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ്; സ്‌ട്രോങ് റൂം പരിശോധിക്കും

  സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റുമരിച്ചു

  കാസര്‍കോട്ട് പോളിങ്ങ് 80.57; പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

  ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം; മൂന്ന് തീവണ്ടികള്‍ തടഞ്ഞു

  കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യും -തങ്ങള്‍

  പെരിയാട്ടടുക്കത്ത് കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

  കാസര്‍കോട് നഗരത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

  മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ബൈക്ക് ശൃംഗേരിയില്‍ ഉപേക്ഷിച്ച നിലയില്‍

  ബി.ആര്‍.ഡി.സിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍'; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു

  തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി