updated on:2019-01-25 06:12 PM
ഭാര്യാസഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫില്‍ നിന്നെത്തിയ മാവുങ്കാല്‍ സ്വദേശി കാറിടിച്ച് മരിച്ചു

www.utharadesam.com 2019-01-25 06:12 PM,
കാഞ്ഞങ്ങാട്: ഭാര്യാസഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഗള്‍ഫില്‍ നിന്നെത്തിയ മാവുങ്കാല്‍ സ്വദേശി കാറിടിച്ച് മരിച്ചു. നീലേശ്വരം പാലാത്തടം അങ്കക്കളരിയില്‍ താമസിക്കുന്ന മാവുങ്കാല്‍ കാട്ടുകുളങ്കര സ്വദേശി രാജന്‍ (46) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെ മുട്ടിച്ചരലിലെ മരമില്ലിന് സമീപത്തായിരുന്നു അപകടം. ബഹ്‌റൈനില്‍ ഹോട്ടല്‍ ഹൗസ് കീപ്പിംഗ് ജോലി ചെയ്യുന്ന രാജന്‍ ഭാര്യാ സഹോദരന്‍ പാലാത്തടം അങ്കക്കളരിയിലെ ജയന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയതായിരുന്നു. മാതൃസഹോദരിയുടെ മുട്ടിച്ചരലിലെ വീട്ടില്‍ കല്യാണം ക്ഷണിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബസ്‌സ്റ്റോപ്പിലേക്ക് നടന്നു പോകുന്നതിനിടെ ഇരിയ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കശുമാവിന്‍കൊമ്പിലേക്ക് തെറിച്ച് വീണ രാജന്‍ മൈതാനത്തിന് സമീപം വീഴുകയായിരുന്നു. സമീപ വാസികള്‍ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ പാലക്കാല്‍ കുഞ്ഞിരാമന്റെയും രമണിയുടെയും മകനാണ്. ഭാര്യ. വിജി. മക്കള്‍: ദിയ, ധ്യാന്‍. സഹോദരങ്ങള്‍: വിനോദന്‍ (ക്ലര്‍ക്ക്, കള്ളാര്‍ പഞ്ചായത്ത്), ബിന്ദു (കളക്ഷന്‍ ഏജന്റ്, പയ്യന്നൂര്‍ ടൗണ്‍ സഹകരണ ബാങ്ക്).
കാര്‍ പിന്നീട് മീങ്ങോത്ത് വെച്ച് കസ്റ്റഡിയിലെടുത്തു.Recent News
  ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ്; സ്‌ട്രോങ് റൂം പരിശോധിക്കും

  സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റുമരിച്ചു

  കാസര്‍കോട്ട് പോളിങ്ങ് 80.57; പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

  ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം; മൂന്ന് തീവണ്ടികള്‍ തടഞ്ഞു

  കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യും -തങ്ങള്‍

  പെരിയാട്ടടുക്കത്ത് കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

  കാസര്‍കോട് നഗരത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

  മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ബൈക്ക് ശൃംഗേരിയില്‍ ഉപേക്ഷിച്ച നിലയില്‍

  ബി.ആര്‍.ഡി.സിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍'; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു

  തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി