updated on:2019-01-21 07:06 PM
വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്നു; ബംഗാള്‍ സ്വദേശിയായ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

www.utharadesam.com 2019-01-21 07:06 PM,
കാഞ്ഞങ്ങാട്: വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയായ ബംഗാള്‍ സ്വദേശിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. ഒടയംചാലില്‍ കുന്നുംവയലിലെ സാന്റോ മാത്യുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ച ചെയ്ത മൊബൈല്‍ ഫോണ്‍ വില്‍ക്കാനെത്തിയപ്പോഴാണ് കുടുങ്ങിയത്. സുനില്‍ സുട്ടു(36)വിനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. നയാബസാറിലെ മൊബൈല്‍ കടയിലേക്കാണ് മോഷ്ടിച്ച ഫോണ്‍ വില്‍ക്കാനെത്തിയത്. സംശയം തോന്നിയ കടയുടമ, രഹസ്യമായി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഹൊസ്ദുര്‍ഗ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തുവന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് സ്വര്‍ണ്ണവും കവര്‍ന്ന വിവരം ലഭിച്ചത്.
ഇന്നലെ പകലാണ് സാന്റോവിന്റെ വീട്ടില്‍ കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. രാവിലെ 10നും രാത്രി 10നും ഇടയില്‍ കവര്‍ച്ച നടന്നുവെന്നാണ് കേസ്. ഇന്നലെ രാത്രിയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്. സാന്റോവും കുടുംബവും രാവിലെ വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. രാത്രി 10 മണിക്കാണ് തിരിച്ചുവന്നത്. വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. സുനിലിനെ ചോദ്യം ചെയ്തുവരുന്നു.



Recent News
  ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ്; സ്‌ട്രോങ് റൂം പരിശോധിക്കും

  സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റുമരിച്ചു

  കാസര്‍കോട്ട് പോളിങ്ങ് 80.57; പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

  ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം; മൂന്ന് തീവണ്ടികള്‍ തടഞ്ഞു

  കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യും -തങ്ങള്‍

  പെരിയാട്ടടുക്കത്ത് കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

  കാസര്‍കോട് നഗരത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

  മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ബൈക്ക് ശൃംഗേരിയില്‍ ഉപേക്ഷിച്ച നിലയില്‍

  ബി.ആര്‍.ഡി.സിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍'; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു

  തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി