updated on:2019-01-17 06:52 PM
കാട്ടുപന്നി ഇറച്ചി വില്‍ക്കാന്‍ ശ്രമം; 4പേര്‍ക്കെതിരെ കേസ്, ഒരാളെ തിരിച്ചറിഞ്ഞു

www.utharadesam.com 2019-01-17 06:52 PM,
കാസര്‍കോട്: കാട്ടുപന്നിയെ കുരുക്കിട്ട് പിടിച്ച ശേഷം ഇറച്ചിയാക്കി വില്‍ക്കാനുള്ള ശ്രമത്തിനിടെ നാലംഗ സംഘം വനപാലകരെ കണ്ട് ഓടി രക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിനെതിരെ ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ചത്ത കാട്ടുപന്നിയെയും ബൈക്കും ആയുധങ്ങളും ഫോറസ്റ്റ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മുട്ടത്തോടി കല്ലക്കട്ടയിലെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്നാണ് കാസര്‍കോട് ഫ്‌ളെയിംഗ് സ്‌ക്വാഡ് റൈഞ്ച് ഓഫീസര്‍ എം.കെ. നാരായണന്റെ നേതൃത്വത്തിലുള്ള സംഘം ഇവ പിടിച്ചത്. കല്ലക്കട്ട അമ്പിക്കാനയിലെ യതീഷനെയാണ് തിരിച്ചറിഞ്ഞത്. മറ്റു മൂന്നുപേരെ അന്വേഷിച്ചുവരുന്നു. കുറ്റിക്കാട്ടില്‍ കേബിള്‍ കുരുക്കൊരുക്കി കാട്ടുപന്നിയെ കെണിയില്‍ വീഴ്ത്തി കറിയാക്കിയും ഇറച്ചിയാക്കിയും വില്‍പ്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഫോറസ്റ്റ് അധികൃതര്‍ പരിശോധന നടത്തിയത്.
50 കിലോ തൂക്കമുള്ള പന്നി, ബൈക്ക്, കുരുക്കിനുള്ള കേബിള്‍, പിച്ചാത്തി എന്നിവയാണ് കണ്ടെത്തിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. മധുസൂദനന്‍, ബീറ്റ് ഓഫീസര്‍മാരായ കെ. രാജു, പി. ശ്രീധരന്‍, വി.വി. പ്രകാശന്‍, ഡ്രൈവര്‍ പി. പ്രദീപ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.



Recent News
  ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ്; സ്‌ട്രോങ് റൂം പരിശോധിക്കും

  സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റുമരിച്ചു

  കാസര്‍കോട്ട് പോളിങ്ങ് 80.57; പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

  ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം; മൂന്ന് തീവണ്ടികള്‍ തടഞ്ഞു

  കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യും -തങ്ങള്‍

  പെരിയാട്ടടുക്കത്ത് കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

  കാസര്‍കോട് നഗരത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

  മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ബൈക്ക് ശൃംഗേരിയില്‍ ഉപേക്ഷിച്ച നിലയില്‍

  ബി.ആര്‍.ഡി.സിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍'; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു

  തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി