updated on:2019-01-12 08:43 PM
പ്രവാസി ഇന്ത്യക്കാരെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി; ഇന്ന് അബുദാബി ഗ്രാന്റ് മോസ്‌കില്‍

www.utharadesam.com 2019-01-12 08:43 PM,
ദുബായ്: എ.ഐ.സി.സി. പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ രണ്ട് ദിവസത്തെ യു.എ.ഇ. സന്ദര്‍ശനം ഗള്‍ഫ് പ്രവാസികളില്‍ അളവറ്റ ആവേശമാണ് നിറച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ രാഹുലിന്റെ ഗള്‍ഫ് സന്ദര്‍ശനം കോണ്‍ഗ്രസിന് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ പ്രവാസികളുടെ മനം കവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദുബായ് ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ തന്നെ കാണാനും കേള്‍ക്കാനും തടിച്ച് കൂടിയ പതിനായിരങ്ങളെ ഇളക്കി മറിച്ചാണ് രാഹുല്‍ മടങ്ങിയത്. രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം യു.എ.ഇയിലുള്ള ഇന്ത്യന്‍ ജനതയെ ആവേശഭരിതമാക്കി. ഇന്നലെ ഉച്ച മുതല്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ അടക്കമുള്ളവരുടെ കുത്തൊഴുക്കായിരുന്നു ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്. ജബല്‍ അലി ലേബര്‍ ക്യാമ്പിലെത്തിയ രാഹുല്‍ ഗാന്ധി തൊഴിലാളികളുമായി നടത്തിയ സംഭാഷണവും ശ്രദ്ധേയമായി. രാഹുല്‍ ഇന്ന് അബുദാബിയിലെത്തും. ഇന്ത്യന്‍ വ്യവസായികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്‌ക് സന്ദര്‍ശിക്കും. പ്രമുഖ ഗള്‍ഫ് വ്യവസായി എം.എ. യൂസഫലി അടക്കമുള്ളവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടാവും. രാഹുല്‍ ഗാന്ധി ഇന്നലെ യു.എ.ഇ. വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമുമായി നടത്തിയ കൂടിക്കാഴ്ചയും ശ്രദ്ധേയമായി. രാഹുല്‍ നാളെ ഇന്ത്യയിലേക്ക് മടങ്ങും.



Recent News
  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു

  ഹൈദരാബാദില്‍ കെ.എം സി.സി രൂപീകരിച്ചു

  മത ഭൗതീക വിദ്യാഭ്യാസത്തിന് പ്രചോദനം പ്രവാസികള്‍-പയ്യക്കി ഉസ്താദ് അക്കാദമി