updated on:2019-01-09 06:06 PM
എന്‍ഡോസള്‍ഫാന്‍: വീണ്ടും സമരം ശക്തമാക്കുന്നു; അമ്മമാര്‍ പട്ടിണി സമരത്തിന്

www.utharadesam.com 2019-01-09 06:06 PM,
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ പട്ടിണി സമരവുമായി വീണ്ടും സെക്രട്ടേറിയറ്റ് പടിക്കലില്‍ എത്തുന്നു. ഈമാസം 30 മുതല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് വരെ സമരം സംഘടിപ്പിക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തക യോഗം തീരുമാനിച്ചു. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു. മുഴുവന്‍ ദുരിതബാധിതര്‍ക്കും അഞ്ചുലക്ഷം രൂപയും ആജീവനാന്ത ചികിത്സയും നല്‍കാനാണ് കോടതിവിധി. എന്നാല്‍ വിധി വന്ന് ഒരുവര്‍ഷം തികയാറാകുമ്പോഴും നടപ്പിലാക്കാന്‍ സര്‍ക്കാറിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് യോഗം ആരോപിച്ചു.
2017ല്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ അര്‍ഹരായ മുഴുവന്‍ ദുരിതബാധിതരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുക, ആവശ്യമായ ചികിത്സ നല്‍കാനുള്ള പ്രത്യേക സംവിധാനം ജില്ലയില്‍ ഒരുക്കുക, കടം പൂര്‍ണമായും എഴുതിത്തള്ളുക, ശാസ്ത്രീയവും പ്രായോഗികവുമായ പുനരധിവാസം നടപ്പിലാക്കുക, നഷ്ടപരിഹാരത്തിനായി ട്രൈബ്യൂണല്‍ സ്ഥാപിക്കുക, ബഡ്‌സ് സ്‌കൂളുകളുടെ കെട്ടിടം പണി പൂര്‍ത്തിയാക്കി ആധുനിക സംവിധാനങ്ങള്‍ ഒരുക്കുക, 2013ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വീണ്ടും സമരരംഗത്തിറങ്ങുന്നത്.
യോഗത്തില്‍ മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. അംബികാസുതന്‍ മാങ്ങാട്, പി. മുരളീധരന്‍, പ്രേമചന്ദ്രന്‍ ചോമ്പാല, കെ. ചന്ദ്രാവതി, സി.വി. നളിനി, എന്‍.പി. ജമീല, ഗോവിന്ദന്‍ കയ്യൂര്‍, സുബൈര്‍ പടുപ്പ്, പി.വി. മുകുന്ദ കുമാര്‍, ബി. മിസ്‌രിയ, പി. ഷൈനി, സിബി അലക്‌സ്, കെ. ശിവകുമാര്‍, ഗീത ജോണി, ടി. അഖിലകുമാരി, ശശിധര ബെള്ളൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.Recent News
  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം