updated on:2019-01-08 06:29 PM
ഭീകരതയുടെ മറ്റൊരു രൂപമാണ് മയക്കുമരുന്ന്-പ്രൊഫ. ജി. ഗോപകുമാര്‍

കേന്ദ്ര സര്‍വ്വകലാശാല സാമൂഹിക പ്രവര്‍ത്തന വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
www.utharadesam.com 2019-01-08 06:29 PM,
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല സാമൂഹിക പ്രവര്‍ത്തന വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനത്തിന് തുടക്കമായി. കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭീകരതയുടെ മറ്റൊരുരൂപമാണ് മയക്കുമരുന്നെന്ന് അദ്ദേഹം പറഞ്ഞു. ലഹരിവസ്തുക്കളുടെ ദുരുപയോഗം ലോകത്തിന്റെ ഒരതിര്‍ത്തിയായ കൊളംബിയ മുതല്‍ നമ്മുടെ സംസ്ഥാനത്തെ കോവളം വരെ വ്യാപിച്ചുകിടക്കുന്ന മഹാമാരിയാണെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു. സാമൂഹിക പ്രവര്‍ത്തന വിഭാഗം മേധാവി ഡോ. മോഹന്‍ എ.കെ. അധ്യക്ഷത വഹിച്ചു.
മുംബൈ കൃപാ ഫൗണ്ടേഷന്‍ ട്രെയിനിംഗ് ഡയറക്ടര്‍ ഡോ. സ്‌നേഹാല്‍ മേത്ത ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ അബ്‌സ്ട്രക്ട് ബുക്കിന്റെ പ്രകാശനം ഇഗ്നോയൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ പ്രൊഫ. എസ്.വി.എസ്. ചൗധരി നിര്‍വ്വഹിച്ചു. പി. വിജയന്‍ ഐ.പി.എസ് (ഐജി) വീഡിയോകോണ്‍ഫറന്‍സിലൂടെ ലക്ചര്‍ നടത്തുകയും ചെയ്തു.
കേന്ദ്രസര്‍വ്വകലാശാല സാമൂഹികശാസ്ത്ര ഡീന്‍ ഡോ. എം.ആര്‍. ബിജു സംബന്ധിച്ചു. ദേശീയ സമ്മേളന സംഘാടക സാമൂഹിക പ്രവര്‍ത്തന വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. ജില്ലിജോണ്‍ സ്വാഗതവും ഗവേഷക വിദ്യാര്‍ത്ഥി മാണി കെ.ജെ. നന്ദിയും പറഞ്ഞു.



Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി