updated on:2019-01-07 06:46 PM
ജൂനിയര്‍ റെഡ് ക്രോസ് ജില്ല ക്യാമ്പ് സംഘടിപ്പിച്ചു

www.utharadesam.com 2019-01-07 06:46 PM,
തളങ്കര: ജൂനിയര്‍ റെഡ് ക്രോസ് ജില്ലാ ക്യാമ്പ് തളങ്കര ദഖീറത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ചു. ട്രാഫിക് ബോധവത്കരണ സെമിനാര്‍, മതസൗഹാര്‍ദ്ദ റാലി, പ്രകൃതിപഠനം തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടത്തി. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 200 വളണ്ടിയര്‍മാരും 50 അധ്യാപകരും ക്യാമ്പില്‍ പങ്കെടുത്തു.
ജില്ലാ കോര്‍ഡിനേറ്റര്‍ കെ. അനില്‍ കുമാര്‍ പതാകയുയര്‍ത്തി. കാസര്‍കോട് ഡി.ഇ.ഒ നന്ദികേശന്‍ ഉദ്ഘാടനം ചെയ്തു. ദഖീറത്തുല്‍ ഉഖ്‌റ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. മാനേജര്‍ എം.എ ലത്തീഫ്, വൈസ് പ്രസിഡണ്ട് മീത്തല്‍ അബ്ദുല്ല, പി.ടി.എ പ്രസിഡണ്ട് എം.ഖമറുദ്ധീന്‍, പ്രിന്‍സിപ്പള്‍ ആര്‍.എസ് രാജേഷ് കുമാര്‍ പ്രസംഗിച്ചു. സേവനത്തിലൂടെ ശ്രദ്ധേയനായ സത്താര്‍ തളങ്കരയെ ആദരിച്ചു.
ജെ.ആര്‍.സി സബ്ജില്ല സെക്രട്ടറി സമീര്‍ തെക്കില്‍ സ്വാഗതവും പി.പി ശ്യാമള നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി നടന്ന മതസൗഹാര്‍ദ്ദ റാലി കാസര്‍കോട് എ.എസ്പി ഡി. ശില്‍പ ഫ്‌ലാഗ് ഓഫ് ചെയ്തു.
ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈകുണ്ഠനും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബുവും കൈകാര്യം ചെയ്തു. സമാപന യോഗത്തില്‍ എ.എസ്.ഐ. ബവീഷ്, ജനമൈത്രി സി.ആര്‍.ഒ. കെ.പി.വി രാജീവന്‍, കെ. അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി