updated on:2018-12-31 07:08 PM
ഒരു കാല്‍ നഷ്ടമായ അബ്ദുല്‍റഹ്മാന്‍ ഉദാരമതികളുടെ കനിവ് തേടുന്നു

www.utharadesam.com 2018-12-31 07:08 PM,
കാസര്‍കോട്: ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് പട്‌ളയിലെ അബ്ദുല്‍ റഹ്മാനെ (47) പ്രമേഹം പിടികൂടുന്നത്. നിരവധിതവണ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിലാണ് വലത് കാലില്‍ വ്രണം വന്നത്. ഇതോടെ ദുരിതം ഇരട്ടിയായി. കുടുംബത്തിന്റെ ഏക വരുമാനം പട്‌ളയിലെ ചെറിയ കടയില്‍ നിന്ന് കിട്ടുന്നതായിരുന്നു. വ്രണം കാലിന്റെ മുകളിലേക്ക് പടര്‍ന്നു. പിന്നീട് ചികിത്സ നടത്തി. പഴുപ്പ് വ്യാപിച്ചതോടെ, കാല്‍ മുറിച്ച് മാറ്റിയില്ലെങ്കില്‍ പഴുപ്പ് പടരുമെന്ന് മംഗളൂരുവിലെ ഡോക്ടര്‍ വിധിയെഴുതി. മനസ്സില്ലാ മനസ്സോടെ അതിന് സമ്മതിക്കേണ്ടിവന്നു. പിന്നീട് കട തുറക്കാന്‍ കഴിയാതെയായി. പ്ലസ്ടുവില്‍ പഠിക്കുന്ന മകന്‍ പഠനം കഴിഞ്ഞ് കടതുറന്നുവെങ്കിലും എപ്പോഴും അടഞ്ഞുകിടക്കുന്ന കടയിലേക്ക് ആരും വരാതെയായി. കാല്‍ മുറിച്ച് മാറ്റാനും ചികിത്സ നടത്താനും നല്ലൊരു തുക ചെലവായതായി അബ്ദുല്‍റഹ്മാന്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ദുരിതക്കിടയില്‍ കിടന്ന് കണ്ണീരോടെ പറഞ്ഞു. അതിനിടെ ഏതാനും മാസം മുമ്പ് പനി വന്നു. ഉടന്‍ തന്നെ മംഗ്‌ളൂരുവിലെ ആസ്പത്രിയില്‍ എത്തി. ഡോക്ടര്‍ പരിശോധിച്ച് മറ്റേകാലും മുറിച്ച് മാറ്റണമെന്ന് പറഞ്ഞു. ഇരുകാലുകളും ഇല്ലാതെയുള്ള ജീവിതം -അബ്ദുല്‍റഹ്മാന്റെ കണ്ണില്‍ ഇരുട്ട് പടര്‍ന്നു. ഭാര്യ സാഹിനക്ക് കാല്‍ മുറിക്കുന്നതിനോട് വിയോജിപ്പായിരുന്നു. വേറെ ഡോക്ടറേ കാട്ടാന്‍ തീരുമാനിച്ചു. വലിയ ആസ്പത്രിയില്‍ പോകാനുള്ള പണമില്ലാത്തത് അതിന് തടസമായി. ജനറല്‍ ആസ്ത്രിയില്‍ എത്തി ഡോക്ടറെ കണ്ടു. ഇപ്പോള്‍ കാല്‍ മുറിക്കരുതെന്നും ചികിത്സ തുടരാമെന്നും ഡോക്ടര്‍ പറഞ്ഞതോടെ കുടുംബത്തിന് ആശ്വാസമായി. പ്രമേഹത്തിന് ഇന്‍സുലിന്‍ കുത്തിവെപ്പ് നടത്തിവരികയാണ്. നേരത്തേ ഒരു മനുഷ്യ സ്‌നേഹി ഇന്‍സുലിന്‍ കുത്തിവെപ്പിന്റെ തുക സൗജന്യമായി നല്‍കിയിരുന്നു. സുഖപ്പെട്ട് വീട്ടിലെത്തിയിരുന്നുവെങ്കില്‍ അടഞ്ഞുകിടക്കുന്ന കടതുറന്ന് എങ്ങനെയെങ്കിലും കഴിയാമായിരുന്നുവെന്ന് സാഹിനയും വിതുമ്പലോടെ പറയുന്നു.
ചികിത്സക്കായി ഉളിയത്തടുക്കയിലെ നല്ലൊരു വീട് ചുളുവിലയ്ക്ക് വില്‍ക്കേണ്ടി വന്നു. ആറും ഏഴും ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് പെണ്‍മക്കളും എല്‍.കെ.ജിയില്‍ പഠിക്കുന്ന ഒരു മകനും കൂടിയുണ്ട്.
കാരുണ്യം വറ്റാത്തവരുടെ കരുണ തേടുകയാണ് അബ്ദുല്‍റഹ്മാനും കുടുംബവും. ഫോണ്‍ നമ്പര്‍: 8547241819.Recent News
  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി

  ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

  തെങ്ങുകളില്‍ വെള്ളീച്ചശല്യം; വ്യാപക കൃഷിനാശം

  ചൂടുകാലത്തിന്റെ വരവറിയിച്ച് ദേശാടനപക്ഷികള്‍ എത്തിത്തുടങ്ങി

  ദേശീയപാതയോരത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു; അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം

  അപകടം വിളിച്ച് വരുത്താന്‍ കല്ലുവെട്ട് കുഴികള്‍

  സായിറാം ഭട്ടിന്റെ തണലില്‍ ഒരു കുടുംബം കൂടി പുതിയ വീട്ടിലേക്ക്; കൈമാറിയത് 255-ാം വീട്

  ജയ്ഷാല്‍ ബസ്സിന്റെ കാരുണ്യ യാത്രയില്‍ സഹായ പ്രവാഹം

  ഗവ.കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രം അപകടനിലയില്‍

  വിയറ്റ്‌നാമില്‍ നിന്നുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരേറെ

  അര്‍ബുദരോഗത്തോട് മല്ലിട്ട് നന്ദകുമാറിന്റെ ജീവിതം; കുടുംബം കനിവ് തേടുന്നു