updated on:2018-12-30 05:44 PM
കുമ്പളയില്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ വക കൊതുക് വളര്‍ത്തല്‍ കേന്ദ്രം

കുമ്പള റെയില്‍വെ സ്റ്റേഷന്‍ വഴിയോരത്ത് മലിനജലം കെട്ടിക്കിടക്കുന്നു
www.utharadesam.com 2018-12-30 05:44 PM,
കുമ്പള: കുമ്പളയില്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ വക കൊതുക് വളര്‍ത്തല്‍ കേന്ദ്രം. കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് മലിന ജലം കെട്ടിക്കിടക്കുന്നത്. രണ്ട് ഹോട്ടലുകളിലെ മലിനജലമാണ് ഒഴുകിപ്പോകാതെ അഞ്ഞൂര്‍ മീറ്റര്‍ ദൂരത്തില്‍ കെട്ടിക്കിടക്കുന്നത്. ദിനേന നൂറുകണക്കിന് തീവണ്ടിയാത്രക്കാര്‍ കടന്നു പോകുന്ന പാതയോരത്താണ് മലിനജലം കെട്ടിക്കിടക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്നത് കാരണം യാത്രക്കാര്‍ മൂക്കുപൊത്തിയാണ് ഇതുവഴി നടക്കുന്നത്. സമീപത്തെ വ്യാപാരികള്‍ക്കും ദുരിതമാകുന്നുണ്ട്. ഇവിടെ കൊതുകുകള്‍ പെറ്റുപെരുകുന്നതിനാല്‍ വ്യാപാരികളടക്കമുള്ളവര്‍ ഭീതിയിലാണ്. പലര്‍ക്കും പനി പിടിപെട്ടതായും പറയുന്നു. പരിഹാരമാവശ്യപ്പെട്ട് വ്യാപാരികളും മറ്റും പലപ്രാവശ്യം ആരോഗ്യ വകുപ്പില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ചില ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിപാടികള്‍ക്ക് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണങ്ങളും മറ്റും സൗജന്യമായി നല്‍കുന്നത് സംസാരവിഷയമായിട്ടുണ്ട്.
ഇവരെ പേടിച്ചാണ് നടപടി സ്വീകരിക്കാത്തതെന്നാണ് ചിലര്‍ പറയുന്നത്. വ്യാപാരികളും നാട്ടുകാരും മന്ത്രിക്കും മറ്റും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.Recent News
  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം

  ബദിയടുക്കയില്‍ അഗ്നിശമന യൂണിറ്റിന് നീക്കിവെച്ച സ്ഥലം അങ്ങനെത്തന്നെയുണ്ട്

  പ്രതി നയിച്ചിരുന്നത് ആര്‍ഭാട ജീവിതം

  ശുചിത്വ ബോധവല്‍ക്കരണവുമായി മാട്ടവയല്‍ കലാനിലയത്തിന്റെ യക്ഷഗാനം

  നഗരത്തിലെ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്നു; കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണി

  ഓര്‍മ്മകളില്‍ എം.എല്‍.എ; അവര്‍ക്കിനി സ്‌കൂള്‍ ബസില്‍ യാത്ര

  ഒരു കാല്‍ നഷ്ടമായ അബ്ദുല്‍റഹ്മാന്‍ ഉദാരമതികളുടെ കനിവ് തേടുന്നു

  പാലങ്ങള്‍ അപകടാവസ്ഥയില്‍; യാത്ര ഭീതിയോടെ

  നിരാലംബരായ അമ്മമാരുടെ കണ്ണീരൊപ്പാന്‍ കനിവിന്റെ ദാഹജലവുമായി പൊലീസ്

  ചെര്‍ക്കളയിലെ പുതിയ ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

  ദിവസ വേതനക്കാരെ പിരിച്ചുവിടല്‍: ജില്ലയില്‍ 50 കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ മുടങ്ങി

  വീട്ടില്‍ നിന്ന് കൃഷിയിടത്തിലേക്കുള്ള യാത്ര തുരങ്കത്തിലൂടെ; നാരായണ ഭട്ട് കൗതുകമാവുന്നു

  ഗവേഷണ ഫലങ്ങള്‍ അവതരിപ്പിക്കാന്‍ നാസയിലേക്ക് ക്ഷണം; നാടിന്റെ യശസ് വാനോളമുയര്‍ത്തി ഖലീല്‍