updated on:2018-12-30 05:39 PM
കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യും -തങ്ങള്‍

www.utharadesam.com 2018-12-30 05:39 PM,
കോഴിക്കോട്: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നവേളയില്‍ ഹാജരാകാതിരുന്നതുസംബന്ധിച്ച് കുഞ്ഞാലിക്കുട്ടി എം.പിയില്‍ നിന്ന് വിശദീകരണം ലഭിച്ചിട്ടില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സഭയില്‍ കുഞ്ഞാലിക്കുട്ടി ഹാജരാകാതിരുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. ഇതിനായി പാര്‍ട്ടി യോഗം ഉടന്‍ തന്നെ വിളിച്ചുകൂട്ടുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്നലെയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം ചോദിച്ചത്. ഇതിന് താന്‍ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് ദുബായില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എന്നാല്‍ സംഭവത്തിന് ശേഷം തന്നെ നേരിട്ട് വിളിക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് തങ്ങള്‍ പറഞ്ഞു.
തിങ്കളാഴ്ച മുത്തലാഖ് ബില്‍ രാജ്യസഭയില്‍ വരുമ്പോള്‍ അത് പരാജയപ്പെടുത്താന്‍ യു.പി.എ കക്ഷികളുമായും മറ്റു കക്ഷികളുമായും സഹകരിക്കാന്‍ വേണ്ട നടപടികള്‍ ചെയ്യണമെന്ന് മുസ്ലിംലീഗ് എം.പിമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്.
രാജ്യസഭയില്‍ ബില്‍ പരാജയപ്പെടുന്നതോടെ ഇപ്പോഴുള്ള എല്ലാ ആക്ഷേപങ്ങള്‍ക്കും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ ലോക്‌സഭയില്‍ വന്ന ദിവസം ചന്ദ്രികയുടെ ഗവേണിങ് ബോഡി യോഗത്തില്‍ കുഞ്ഞാലിക്കുട്ടി എത്തിയിരുന്നതായും ഹൈദരലി തങ്ങള്‍ വ്യക്തമാക്കി.
സമസ്തയടക്കമുള്ള സംഘടനകള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. സമുദായ വഞ്ചന കാട്ടിയ കുഞ്ഞാലിക്കുട്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മലപ്പുറം വേങ്ങരയിലെ വസതിയിലേക്ക് പി.ഡി.പി ഇന്ന് മാര്‍ച്ച് നടത്തി.
ഐ.എന്‍.എല്ലും ഇന്നലെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതിനിടെ മുത്തലാഖിനെതിരെ ശക്തമായ നിലപാട് തുടരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ദുബായില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി യോജിച്ച് രാജ്യസഭയില്‍ ബില്‍ പരാജയപ്പെടുത്തും. കെ.ടി ജലീലിന്റെ അഴിമതി വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ആരോപണമുന്നയിക്കുന്നത്. ഇതിലപ്പുറമുള്ള ആരോപണങ്ങളെ ലീഗ് അതിജീവിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.Recent News
  ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ്; സ്‌ട്രോങ് റൂം പരിശോധിക്കും

  സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റുമരിച്ചു

  കാസര്‍കോട്ട് പോളിങ്ങ് 80.57; പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

  ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം; മൂന്ന് തീവണ്ടികള്‍ തടഞ്ഞു

  പെരിയാട്ടടുക്കത്ത് കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

  കാസര്‍കോട് നഗരത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

  മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ബൈക്ക് ശൃംഗേരിയില്‍ ഉപേക്ഷിച്ച നിലയില്‍

  ബി.ആര്‍.ഡി.സിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍'; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു

  തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി

  ചോദ്യപേപ്പര്‍ ചോര്‍ച്ച: ആറു വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍