updated on:2018-12-22 07:21 PM
ജില്ലാ കലക്ടര്‍ ഇടപെട്ടു; തളങ്കര പടിഞ്ഞാറിലെ കെട്ടിടം പൊളിച്ചുനീക്കി തീരദേശ റോഡ് യാഥാര്‍ത്ഥ്യമാക്കി

www.utharadesam.com 2018-12-22 07:21 PM,
കാസര്‍കോട്: വഴിമുടക്കി നിന്ന കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു നീക്കി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ തളങ്കര തീരദേശ റോഡ് യാഥാര്‍ത്ഥ്യമാക്കി.
മണല്‍ കടത്ത് സംഘത്തെ പൂട്ടിയും മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടും ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ശ്രദ്ധേയനായ ഡോ.സജിത് ബാബുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തളങ്കര തീര ദേശ റോഡിലെ കെട്ടിട തടസം നീക്കി പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കിയത്.
തളങ്കര പടിഞ്ഞാറില്‍ സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരുന്ന ഭൂമിയില്‍ പണിത കെട്ടിടത്തിന്റെ മുന്‍ ഭാഗം തകര്‍ത്താണ് തീരദേശ റോഡ് യാഥാര്‍ത്ഥ്യമാക്കിയത്. 9 മാസങ്ങള്‍ക്ക് മുമ്പ് തന്നെ റോഡിന്റെ നിര്‍മ്മാണം 99 ശതമാനവും പൂര്‍ത്തിയായിരുന്നു. എന്നാല്‍ തളങ്കര പടിഞ്ഞാറില്‍ പഴയൊരു കെട്ടിടം തീരദേശത്തേക്ക് തള്ളി നില്‍ക്കുന്നതിനാല്‍ ഇവിടെ മാത്രം റോഡ് നിര്‍മ്മാണം നടക്കാതെ മുടങ്ങിക്കിടക്കുകയായിരുന്നു. വര്‍ഷങ്ങളായി ഉയരുന്ന ഒരാവശ്യമാണ് തീരദേശറോഡ്. തളങ്കര പടിഞ്ഞാര്‍ മുതല്‍ കാസര്‍കോട് കസബ വരെ കിലോമീറ്ററുകള്‍ നീണ്ടു നില്‍ക്കുന്ന റോഡിലെ ഗതാഗതമാണ് തളങ്കര പടിഞ്ഞാറിലെ കെട്ടിട തടസ്സത്തെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്നത്. ഇത് നീക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങളൊന്നുമുണ്ടായില്ല. കെട്ടിട ഉടമയാണെങ്കില്‍ സ്ഥലത്തിന്റെ അവകാശവാദമുന്നയിച്ച് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ജില്ലാ കലക്ടറായി ചുമതലയേറ്റ ഉടന്‍ ഡോ. സജിത് ബാബു തീരദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് ഒരു കെട്ടിടം തടസമായി നില്‍ക്കുന്നതിനാല്‍ തീരദേശ റോഡ് നിര്‍മ്മാണം പാതി വഴിച്ച് നിലച്ചതായി കാണുന്നത്. വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ജില്ലാ കലക്ടര്‍ തടസ്സം നീക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കെട്ടിടം പൊളിച്ച് മാറ്റണമെന്ന് ഉടമയോട് ആവശ്യപ്പെട്ടപ്പോള്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കാര്യം ചൂണ്ടിക്കാട്ടുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ 99 ശതമാനവും നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഒരു കെട്ടിടത്തിന്റെ തടസം മൂലം ഗതാഗതം മുടങ്ങിക്കിടക്കുന്നത് ശരിയല്ലെന്നും കെട്ടിടം പൊളിച്ചുമാറ്റണമെന്നും ജില്ലാ കലക്ടര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം പൊളിച്ചു നീക്കുകയും തടസപ്പെട്ടുകിടന്നിരുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതത്തിന് ഒരുക്കിക്കൊടുക്കുകയും ചെയ്തത്.Recent News
  ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ്; സ്‌ട്രോങ് റൂം പരിശോധിക്കും

  സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റുമരിച്ചു

  കാസര്‍കോട്ട് പോളിങ്ങ് 80.57; പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

  ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം; മൂന്ന് തീവണ്ടികള്‍ തടഞ്ഞു

  കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യും -തങ്ങള്‍

  പെരിയാട്ടടുക്കത്ത് കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

  കാസര്‍കോട് നഗരത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

  മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ബൈക്ക് ശൃംഗേരിയില്‍ ഉപേക്ഷിച്ച നിലയില്‍

  ബി.ആര്‍.ഡി.സിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍'; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു

  തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി