updated on:2018-12-20 02:24 PM
സ്വീകരണം നല്‍കി

www.utharadesam.com 2018-12-20 02:24 PM,
അബുദാബി: പ്രയാസം നിറഞ്ഞ പ്രവാസ ജീവിതത്തിനിടയില്‍ സഹജീവികള്‍ക്ക് സാന്ത്വനവും ആശ്വാസവും നല്‍കുന്ന കാരുണ്യത്തിന്റെ സ്‌നേഹ മതില്‍ പണിയുകയാണ് കെ.എം.സി.സി.യുടെ ലക്ഷ്യമെന്ന് പ്രസിഡണ്ട് സെഡ്.എ. മൊഗ്രാല്‍ അഭിപ്രായപ്പെട്ടു. അബുദാബി ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് അസീസ് പെര്‍മുദേ, സെക്രട്ടറി ഹനീഫ് ചള്ളങ്കയം എന്നിവര്‍ക്ക് പൈവളികെ പഞ്ചായത്ത് കെ.എം.സി.സി നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബൂബക്കര്‍ ഹാജി പേര്‍വാടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ കുമ്പള, യുസഫ് സെഞ്ചുറി, ഷെരീഫ് ഉറുമി, ഖാലിദ് ബംബ്രാണ, ഇസ്മായില്‍ മുഗ്ലി, ഖലീല്‍ ബായാര്‍ എന്നിവര്‍ പ്രസംഗിച്ചു. അസീസ് പെര്‍മുദക്ക് അബൂബക്കര്‍ ഹാജി പെര്‍വാടിയും ഹനീഫ് ചള്ളം കയത്തിന് യുസഫ് സെഞ്ചുറിയും ഷാള്‍ അണിയിച്ചു ആദരിച്ചു. സക്കീര്‍ കമ്പാര്‍ സ്വാഗതവും ഹമീദ് മാസിമാര്‍ നന്ദിയും പറഞ്ഞു.



Recent News
  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

  യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി ഇന്ത്യക്കാരെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി; ഇന്ന് അബുദാബി ഗ്രാന്റ് മോസ്‌കില്‍

  രാഹുലിനൊപ്പം മേല്‍പ്പറമ്പ് സ്വദേശിനിയുടെ സെല്‍ഫി വൈറലായി

  ആവേശ തരംഗമുയര്‍ത്തി രാഹുല്‍ യു.എ.ഇയില്‍

  'രാഹുലിന്റെ സന്ദര്‍ശനം വിജയിപ്പിക്കുന്നതില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം ശ്രദ്ധേയം'

  രാഹുല്‍ഗാന്ധിയുടെ പര്യടനം; കെ.എം.സി.സിയുടെ രക്തദാന ക്യാമ്പ് ഇന്ന്

  രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ. സന്ദര്‍ശനം: പ്രചാരണ പരിപാടികളുമായി കെ.എം.സി.സി.

  'സി.എം ഉസ്താദ്: പണ്ഡിത ധര്‍മ്മത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ കര്‍മ്മയോഗി'

  ശൈഖ് സായിദിന്റെ ജീവചരിത്ര ഗ്രന്ഥം ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങുന്നു

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും കെ.എസ്. അബ്ദുല്ല സ്മാരക പ്രീമിയര്‍ ലീഗും ജനുവരിയില്‍

  യാത്രയയപ്പ്

  എസ്.കെ.എസ്.എസ്.എഫ് അബുദാബി- മഞ്ചേശ്വരം മേഖലാ കമ്മിറ്റി രൂപീകരിച്ചു

  യു.എ.ഇ.യില്‍ പള്ളം കുടുംബ സംഗമം നടത്തി

  നിര്‍ഭയത്വമുള്ള സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസമാണ് വലിയ ആയുധം'