updated on:2018-12-17 01:42 PM
വീട്ടില്‍ നിന്ന് കൃഷിയിടത്തിലേക്കുള്ള യാത്ര തുരങ്കത്തിലൂടെ; നാരായണ ഭട്ട് കൗതുകമാവുന്നു

www.utharadesam.com 2018-12-17 01:42 PM,
ബദിയടുക്ക: കൃഷിയിടത്തിലേക്ക് തുരങ്കത്തിലൂടെ യാത്ര ചെയ്യുന്ന കര്‍ഷകന്‍ കൗതുകമാവുന്നു. തന്റെ വീട്ടില്‍ നിന്ന് ഒരു വലിയ കുന്നു കയറി വേണം കൃഷിയിടത്തിലെത്താന്‍. 600മീറ്റര്‍ കുന്നു കയറി ഇറങ്ങുന്നത് മൂലം അടയ്ക്ക, തേങ്ങയടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ വീട്ടില്‍ എത്തിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പള്ളത്തടുക്കക്ക് സമീപം പെരുമുണ്ടയിലെ ശങ്കരനാരായണ ഭട്ട് വേറിട്ട് ചിന്തിച്ചത്. വീട്ടില്‍ നിന്നും കുന്നിന് അടിയിലൂടെ തുരങ്കം നിര്‍മ്മിച്ച് കൃഷിയിടത്തിലേക്ക് എത്തി ചേരുക. മുന്നു ജോലിക്കാരുടെ സഹായത്തോടെ ഒരു മാസംകൊണ്ട് തുരങ്ക നിര്‍മ്മാണം പൂര്‍ത്തിയായി. 600മീറ്റര്‍ കയറ്റിറക്കം 38മീറ്ററായി കുറഞ്ഞു. വീട്ടില്‍ നിന്ന് കൃഷിയിടത്തിലേക്ക് എത്താനുള്ള ബുദ്ധിമുട്ട് മൂലം കൃഷിപോലും ഉപേക്ഷിക്കാന്‍ തിരുമാനിച്ചിരിക്കുമ്പോഴാണ് ഭട്ടിന് തുരങ്കം രക്ഷയായത്. ചെങ്കുത്തായ കയറ്റമായതിനാല്‍ തോട്ടത്തിലേക്ക് എത്തിചേരാന്‍ ബുദ്ധിമുട്ടായിരുന്നു. വീടിന്റെ മുറ്റത്ത് നിന്നും നേരിട്ട് തോട്ടത്തിലേക്കാണ് തുരങ്കം നിര്‍മ്മിച്ചത്. വീട് പെരുമുണ്ടയിലും തോട്ടം 800മീറ്റര്‍ ദൂരമുള്ള പള്ളത്തടുക്ക പുഴയോരത്തുമാണ്. 42ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന കൃഷിയിടത്തില്‍ കവുങ്ങ്, നെല്ല്, കൊക്കോ, തെങ്ങ്, കുരുമുളക് എന്നു വേണ്ട വീട്ടാവശ്യത്തിനുള്ള പച്ചക്കറിയുമുണ്ട്. ആദ്യ ഘട്ടത്തില്‍ നേര്‍രേഖയായാണ് തുരങ്കം നിര്‍മ്മിച്ചത്. അപ്പോള്‍ തോട്ടത്തില്‍ എത്താന്‍ 35മീറ്റര്‍ സഞ്ചരിച്ചാല്‍ മതിയായിരുന്നു. മഴക്കാലത്ത് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഉറപ്പുള്ള മണ്ണിലൂടെ തുരങ്കത്തിന്റെ മധ്യത്ത് നിന്ന് മറ്റൊരു വശത്തിലൂടെ തുരങ്കം മാറ്റിയതോടെ തുരങ്കത്തിന്റെ നീളം 38മീറ്ററായി. സാധാരണയായി കുടിവെള്ളത്തിനും മറ്റുമുണ്ടാക്കുന്ന പരമ്പരാഗത തുരങ്കത്തിനേക്കാള്‍ നീളവും ഉയരവും കൂടുതലുണ്ട്.
തലയില്‍ ചുമന്നും ചെറിയ ഉന്തു വണ്ടിയിലും കാര്‍ഷിക ഉത്പ്പന്നങ്ങള്‍ കൊണ്ടു വരാനുമാണ് തുരങ്കത്തിന്റെ വീതിയും ഉയരവും കൂട്ടിയത്. തുരങ്കത്തിനകത്തെ ഇരുട്ട് മാറ്റുന്നതിന് ബള്‍ബും ഘടിപ്പിച്ചിട്ടുണ്ട്. വീട്ടാവശ്യം കഴിഞ്ഞ് അഞ്ച് ടണ്‍ അരി പൊതു മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തും. ഇടനിലക്കാരുടെ ചൂഷണം നിമിത്തം നെല്‍കൃഷി നഷ്ടം ആയതോട വീട്ടില്‍ തന്നെ നെല്ല് വേവിച്ച് പരമ്പരാഗതമായി കുത്തിയെടുത്ത് പാക്കറ്റുകളിലാക്കി നേരിട്ട് വില്‍പ്പന തുടങ്ങി. തീര്‍ത്തും ജൈവകൃഷിയായതിനാല്‍ ആള്‍ക്കാര്‍ നേരിട്ടെത്തി അരി വാങ്ങുന്നു. വാഴക്കുലയിലും ഇളനീരിലുമൊക്കെ ഇടനിലക്കാരുടെ ചൂഷണമായതാണ് കൃഷി നഷ്ടത്തിലാകുന്നതെന്ന് ഭട്ട് പറയുന്നു. അത്‌കൊണ്ട് തന്നെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ നേരിട്ട് വില്‍പ്പന നടത്തുന്നത് മൂലം സാമ്പത്തിക ലാഭമുണ്ടാകുന്നു.
അത്‌പോലെ കൃഷിയിടത്തില്‍ നിന്നും ഉത്പ്പന്നങ്ങള്‍ തുരങ്കം വഴി വീട്ടിലെത്തിക്കാനുള്ള വാഹനത്തിന് ഓര്‍ഡര്‍ചെയ്ത് കാത്തിരിക്കുകയാണ് ശങ്കരനാരായണ ഭട്ട്.Recent News
  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി

  ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

  തെങ്ങുകളില്‍ വെള്ളീച്ചശല്യം; വ്യാപക കൃഷിനാശം

  ചൂടുകാലത്തിന്റെ വരവറിയിച്ച് ദേശാടനപക്ഷികള്‍ എത്തിത്തുടങ്ങി

  ദേശീയപാതയോരത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു; അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം

  അപകടം വിളിച്ച് വരുത്താന്‍ കല്ലുവെട്ട് കുഴികള്‍

  സായിറാം ഭട്ടിന്റെ തണലില്‍ ഒരു കുടുംബം കൂടി പുതിയ വീട്ടിലേക്ക്; കൈമാറിയത് 255-ാം വീട്

  ജയ്ഷാല്‍ ബസ്സിന്റെ കാരുണ്യ യാത്രയില്‍ സഹായ പ്രവാഹം

  ഗവ.കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രം അപകടനിലയില്‍

  വിയറ്റ്‌നാമില്‍ നിന്നുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരേറെ

  അര്‍ബുദരോഗത്തോട് മല്ലിട്ട് നന്ദകുമാറിന്റെ ജീവിതം; കുടുംബം കനിവ് തേടുന്നു