updated on:2018-12-14 05:34 PM
എം.ജി. റോഡില്‍ അപകടഭീഷണിയുയര്‍ത്തി പഴയ കെട്ടിടങ്ങള്‍; ആശങ്കയോടെ വ്യാപാരികളും യാത്രക്കാരും

www.utharadesam.com 2018-12-14 05:34 PM,
കാസര്‍കോട്: ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായ കാസര്‍കോട് നഗരത്തില്‍ അങ്ങേയറ്റം പഴയ കെട്ടിടങ്ങള്‍ മാറ്റമില്ലാതെ നില നില്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. കാസര്‍കോട് എം.ജി. റോഡിന്റെ ഇരുഭാഗങ്ങളിലുമാണ് ഏത് നിമിഷവും അപകടം സംഭവിക്കാമെന്ന ആശങ്കയുയര്‍ത്തി വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ മറ്റ് ഭാഗങ്ങളിലെല്ലാം പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നിട്ടും എം.ജി. റോഡില്‍ കാലാനുസൃതമായ രീതിയിലുള്ള കെട്ടിടങ്ങളുടെ അഭാവം അധികൃതരുടെ അനാസ്ഥ കാരണം തുടരുകയാണ്.
എം.ജി. റോഡിലെ സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസ് അടക്കം പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ സ്ഥിതി അത്യന്തം ദയനീയമാണ്. ഈ കെട്ടിടത്തിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര പഴകി ദ്രവിച്ചിട്ടുണ്ട്. ചുമരുകള്‍ വിണ്ടുകീറിയ നിലയിലാണ്. ഓടുകളില്‍ മിക്കതും ഇളകിക്കിടക്കുന്നു. കഴുക്കോലുകളും ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്. ചെറിയൊരു കാറ്റടിച്ചാല്‍ പോലും ഓടുകള്‍ പറന്ന് താഴെനടന്നുപോകുന്നവരുടെ ദേഹത്തോ തലയിലോ വീഴുന്ന അവസ്ഥയാണ്. ശക്തമായ കൊടുങ്കാറ്റുവരുമ്പോള്‍ ഈ കെട്ടിടത്തിലെ താഴത്തെ നിലയിലെ കച്ചവടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ചങ്കിടിപ്പ് വര്‍ധിക്കുകയാണ്.
മുകള്‍ നിലയിലെ പാര്‍ട്ടി ഓഫീസിലെ അവസ്ഥ ഒട്ടും സുരക്ഷിതമല്ല. കാറ്റും മഴയുമുള്ള സമയത്ത് ഈ ഓഫീസ് തുറക്കാറേയില്ല. സമാനമായ രണ്ടും മൂന്നും നിലകളുള്ള പഴഞ്ചന്‍ കെട്ടിടങ്ങള്‍ എം.ജി. റോഡില്‍ വേറെയുമുണ്ട്. ജില്ല രൂപീകൃതമായ കാലഘട്ടത്തിലുണ്ടായിരുന്ന കെട്ടിടങ്ങള്‍ കാലപ്പഴക്കം മൂലം തകര്‍ച്ചയുടെ വക്കിലെത്തിയിട്ടും ഇത് പൊളിച്ചുനീക്കാനോ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താനോ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായിട്ടില്ല. സ്വകാര്യ ബസ്സുകളും കെ.എസ്.ആര്‍.ടി. ബസുകളുമടക്കം ദിനം പ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുകയും നൂറ് കണക്കിന് യാത്രക്കാര്‍ നടന്നുപോവുകയും ചെയ്യുന്ന തിരക്കേറിയ വീഥിയാണിത്. മത്സ്യമാര്‍ക്കറ്റ്, കച്ചവട സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, ആരാധാനാലയങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്കുള്ള പ്രധാന പാതയും എം.ജി. റോഡ് തന്നെ. എന്നാല്‍ അടിസ്ഥാന വികസനം പോലും നടപ്പാക്കാതെ എം.ജി. റോഡിനെ അധികാരികള്‍ അവഗണിക്കുകയാണെന്ന ആക്ഷേപവും ശക്തമാവുകയാണ്.Recent News
  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി

  ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

  തെങ്ങുകളില്‍ വെള്ളീച്ചശല്യം; വ്യാപക കൃഷിനാശം

  ചൂടുകാലത്തിന്റെ വരവറിയിച്ച് ദേശാടനപക്ഷികള്‍ എത്തിത്തുടങ്ങി

  ദേശീയപാതയോരത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു; അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം

  അപകടം വിളിച്ച് വരുത്താന്‍ കല്ലുവെട്ട് കുഴികള്‍

  സായിറാം ഭട്ടിന്റെ തണലില്‍ ഒരു കുടുംബം കൂടി പുതിയ വീട്ടിലേക്ക്; കൈമാറിയത് 255-ാം വീട്

  ജയ്ഷാല്‍ ബസ്സിന്റെ കാരുണ്യ യാത്രയില്‍ സഹായ പ്രവാഹം

  ഗവ.കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രം അപകടനിലയില്‍

  വിയറ്റ്‌നാമില്‍ നിന്നുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരേറെ

  അര്‍ബുദരോഗത്തോട് മല്ലിട്ട് നന്ദകുമാറിന്റെ ജീവിതം; കുടുംബം കനിവ് തേടുന്നു