updated on:2018-12-12 01:44 PM
ദുരിതങ്ങള്‍ ഒഴിയുന്നില്ല; രോഗശയ്യയിലായ മുഹമ്മദിന് വേണ്ടത് ഇനി ഉദാരമതികളുടെ സഹായം

www.utharadesam.com 2018-12-12 01:44 PM,
കാസര്‍കോട്: രോഗവും സാമ്പത്തിക ബാധ്യതയും വരുത്തി വെച്ച ദുരിതങ്ങളില്‍ കരകയറാനാകാതെ വീര്‍പ്പുമുട്ടുന്ന മുഹമ്മദിന് ഇനി വേണ്ടത് ഉദാരമതികളുടെ അകമഴിഞ്ഞ സഹായം.
മഞ്ചേശ്വരം കടമ്പാര്‍ മരിയപ്പടുപ്പിലെ മുഹമ്മദ് (50) തളര്‍വാതം ബാധിച്ച് കിടപ്പിലായിട്ട് വര്‍ഷങ്ങളായി. മരിയപ്പടുപ്പിലെ വാടക വീട്ടില്‍ ഭാര്യക്കും ഭാര്യമാതാവിനുമൊപ്പമാണ് മുഹമ്മദ് താമസിക്കുന്നത്. കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തിവരികയായിരുന്ന മുഹമ്മദിനെ അഞ്ചുവര്‍ഷം മുമ്പാണ് രോഗം വേട്ടയാടാന്‍ തുടങ്ങിയത്.
ഇതോടെ കിടപ്പിലായ മുഹമ്മദിനെ പരിചരിക്കേണ്ട ഉത്തരവാദിത്വം ഭാര്യ മറിയുമ്മക്കായി. വൃക്ക സംബന്ധമായ അസുഖവും ശ്വാസ തടസവും പ്രഷറും ഷുഗറും അടക്കമുള്ള അസുഖങ്ങളും മുഹമ്മദിനെ വേട്ടയാടുകയാണ്. മറിയുമ്മക്ക് ബീഡി തെറുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. ഭര്‍ത്താവിനെ കൂടാതെ പലതരം അസുഖങ്ങളാല്‍ വലയുന്ന മാതാവിന്റെ പരിചരണവും മറിയുമ്മക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. മുഹമ്മദിന്റെ ചികിത്സക്ക് ഇതിനകം ലക്ഷങ്ങള്‍ ചിലവായിക്കഴിഞ്ഞു. തുടര്‍ ചികിത്സക്ക് ഇനിയും ലക്ഷങ്ങള്‍ വേണ്ടി വരും. സ്വന്തമായി വീടില്ലാത്തതിനാല്‍ വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് മാസ വാടകയ്ക്കും പണം കണ്ടെത്തേണ്ടി വരുന്നു. മുഹമ്മദിനെ സഹായിക്കാനായി കാസര്‍കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഉപ്പള ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 150021200403121 ഐ.എഫ്.സി കോഡ് 1 ബി.കെ. എല്‍0450 ടി.കെ.ഡി. ഫോണ്‍: 9995246436.



Recent News
  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി

  ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

  തെങ്ങുകളില്‍ വെള്ളീച്ചശല്യം; വ്യാപക കൃഷിനാശം

  ചൂടുകാലത്തിന്റെ വരവറിയിച്ച് ദേശാടനപക്ഷികള്‍ എത്തിത്തുടങ്ങി

  ദേശീയപാതയോരത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു; അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം

  അപകടം വിളിച്ച് വരുത്താന്‍ കല്ലുവെട്ട് കുഴികള്‍

  സായിറാം ഭട്ടിന്റെ തണലില്‍ ഒരു കുടുംബം കൂടി പുതിയ വീട്ടിലേക്ക്; കൈമാറിയത് 255-ാം വീട്

  ജയ്ഷാല്‍ ബസ്സിന്റെ കാരുണ്യ യാത്രയില്‍ സഹായ പ്രവാഹം

  ഗവ.കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രം അപകടനിലയില്‍

  വിയറ്റ്‌നാമില്‍ നിന്നുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരേറെ

  അര്‍ബുദരോഗത്തോട് മല്ലിട്ട് നന്ദകുമാറിന്റെ ജീവിതം; കുടുംബം കനിവ് തേടുന്നു