updated on:2018-10-10 01:31 PM
ഗുരുപൂജ അവാര്‍ഡ് ജേതാവ് അപ്പുഡു വെളിച്ചപ്പാടന്‍ അന്തരിച്ചു

www.utharadesam.com 2018-10-10 01:31 PM,
കുറ്റിക്കോല്‍: 2016ലെ സംസ്ഥാന നാടന്‍ കലാ അക്കാദമി അവാര്‍ഡ് ജേതാവ് കുറ്റിക്കോല്‍ പയ്യങ്ങാനത്തെ അപ്പുഡു വെളിച്ചപ്പാടന്‍ (93) അന്തരിച്ചു.
പൂരക്കളിക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് ഗുരുപൂജ അവാര്‍ഡ് സമ്മാനിച്ചത്. തെയ്യം കലാകാരനും കുറ്റിക്കോല്‍ പതിക്കാല്‍ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്ര സ്ഥാനികനുമാണ്. കര്‍ഷക സംഘം പ്രവര്‍ത്തകനാണ്.
ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ടി.കാര്‍ത്യായനി, ടി.ലക്ഷ്മി, ടി.കല്യാണി, ടി.നാരായണി, ടി. ജനിത, ടി.സരോജിനി, ടി.ചന്ദ്രന്‍, ടി.ഓമന. മരുമക്കള്‍: അപ്പു, ബാലകൃഷ്ണന്‍, ടി.നാരായണന്‍ പള്ളത്തിങ്കല്‍ (കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി), കുഞ്ഞിക്കണ്ണന്‍ വെളിച്ചപാടന്‍, ഉമാവതി, പ്രദീപ്. സഹോദരങ്ങള്‍: പ്രഭാകരന്‍, കല്യാണി, കുഞ്ഞമ്മ, പരേതരായ കൊട്ടന്‍, പുരുഷോത്തമന്‍, ഭാസ്‌ക്കരന്‍, അപ്പുക്കന്‍.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ വീട്ടിലെത്തി ആദരാജ്ഞലി അര്‍പ്പിച്ചു.



Recent News