updated on:2018-09-06 06:29 PM
പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

www.utharadesam.com 2018-09-06 06:29 PM,
കാസര്‍കോട്: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ 12ന് രാവിലെ 10 മണിക്ക് സ്പീഡ്‌വേ ഇന്‍ ഓഡിറ്റോറിയത്തില്‍ ചേരും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് എം.ബി. സത്യന്‍ ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന കമ്മിറ്റിയുടെ മറ്റു ഭാരവാഹികളെയും പങ്കെടുപ്പിക്കാന്‍ മഞ്ചേശ്വരം-കാസര്‍കോട്-ഹോസ്ദുര്‍ഗ്ഗ് താലൂക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ആഗസ്ത് 30ന് ജില്ലയിലെ സ്വകാര്യബസുകള്‍ നടത്തിയ കാരുണ്യ യാത്രയിലൂടെ സംഭരിച്ച മുഴുവന്‍ തുകയും സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ നിന്നും ലഭിച്ച തുകയോടൊപ്പം സംസ്ഥാന ഫെഡറേഷന്‍ മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നതിനായി സംസ്ഥാന ഭാരവാഹികളെ കണ്‍വെന്‍ഷനില്‍ ഏല്‍പ്പിക്കും.
ജില്ലയില്‍ കാരുണ്യയാത്ര നടത്തിയതില്‍ 50,000 രൂപയില്‍ അധികം നല്‍കിയ ബസ് ഗ്രൂപ്പുടമകളെയും 10,000 രൂപയില്‍ അധികം സംഭരിച്ച ബസുകളിലെ ജീവനക്കാരെയും കണ്‍വെന്‍ഷനില്‍ ആദരിക്കും.
പ്രളയക്കെടുതിയില്‍ കേരളം വലയുമ്പോഴും തകര്‍ന്നടിഞ്ഞ റോഡുകളിലൂടെ ഗതാഗതം ദുഃസ്സഹമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിലും ഡീസല്‍വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരുകളുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, പി.എ. മുഹമ്മദ്കുഞ്ഞി, എം. ഹസൈനാര്‍, തിമ്മപ്പഭട്ട്, ശങ്കരനായ്ക്, ടി. ലക്ഷ്മണന്‍, എന്‍.എം. ഹസൈനാര്‍, സുബ്ബണ്ണ ആള്‍വ, സി. രവി, സി.എം. മുഹമ്മദ്കുഞ്ഞി, വി. എം. ശ്രീപതി തുടങ്ങിയവര്‍ പ്രസംഗിച്ചു.



Recent News
  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം