updated on:2018-08-27 06:06 PM
രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

www.utharadesam.com 2018-08-27 06:06 PM,
കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറിയുമായ രവീന്ദ്രന്‍ രാവണേശ്വരം എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ 'മഡെ മഡെ സ്‌നാന' പ്രകാശിതമായി. ഇന്നലെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ ഡോ. അംബികാസുതന്‍മാങ്ങാട് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എം.എല്‍.എയുമായ കെ. പി സതീഷ് ചന്ദ്രന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. കാസര്‍കോടിന്റെ ചരിത്രത്തെ ധീരമായി അടയാളപ്പെടുത്തിയ പുസ്തകമാണ് ഇതെന്ന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ഭരണകൂടത്തിന്റെ വര്‍ഗീയഭാവം എങ്ങനെ സൂക്ഷ്മതലത്തില്‍ വിന്യസിക്കപ്പെടുന്നുവെന്ന് രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ ഈ പുസ്തകം കാട്ടിത്തരുന്നുവെന്നും വരേണ്യ ഫാസിസത്തിന്റെ വളര്‍ച്ചയെ അതിസൂക്ഷ്മമായി നീരീക്ഷിച്ച് കൊണ്ടാണ് ഈ പുസ്തകം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. പ്രശസ്ത നിരൂപകന്‍ ഇ.പി രാജഗോപാലന്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. സി ബാലന്‍, കെ.വി കൃഷ്ണന്‍, എ. ഹമീദ് ഹാജി, കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡണ്ട് ഇ.വി ജയകൃഷ്ണന്‍, അരവിന്ദന്‍മാണിക്കോത്ത്, സുകുമാരന്‍ പൂച്ചക്കാട്, ബഷീര്‍ ആറങ്ങാടി, ജയന്‍ മാങ്ങാട്, മാനുവല്‍ കുറിച്ചിത്താനം, എ.വി രാമകൃഷ്ണന്‍, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബഷീര്‍ വെള്ളിക്കോത്ത്, സി.എല്‍ ഹമീദ് പ്രസംഗിച്ചു.
പ്രസ്‌ഫോറം സെക്രട്ടറി ടി.കെ നാരായണന്‍ സ്വാഗതവും രവീന്ദ്രന്‍ രാവണേശ്വരം നന്ദിയും പറഞ്ഞു.



Recent News
  ഏറെ ആനുകൂല്യങ്ങളുമായി സിറ്റി ഗോള്‍ഡ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി

  ഓര്‍മ്മകളുടെ കളിമുറ്റത്ത് മക്കള്‍ക്ക് അനുമോദനമൊരുക്കി ടി.ഐ.എച്ച്.എസിലെ പഴയ സഹപാഠികള്‍

  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു