updated on:2018-07-12 08:51 PM
പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

www.utharadesam.com 2018-07-12 08:51 PM,
കൊല്ലം: കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി ഫാ. ജോസ്മാത്യു കീഴടങ്ങി. ഇന്ന് രാവിലെ കൊല്ലം ഡി.വൈ.എസ്.പി. ഓഫീസിലെത്തിയാണ് കീഴടങ്ങിയത്.
ഓര്‍ത്തഡോക്‌സ് സഭാ പീഡനക്കേസിലെ മുഖ്യപ്രതിയാണ് ഫാ.ജോസ് മാത്യു. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനുവേണ്ടി ക്രൈം ബ്രാഞ്ച് കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി. മുന്‍ കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട മറ്റ് രണ്ട് വൈദികര്‍ ഒളിവില്‍ കഴിയുകയാണ്.
ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.