updated on:2018-07-12 07:50 PM
അഭിമന്യുവിന്റെ പിതാവിനെയും അധ്യാപികയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫോട്ടോ പ്രചരിപ്പിച്ചതിന് കേസ്

www.utharadesam.com 2018-07-12 07:50 PM,
വിദ്യാനഗര്‍: കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ പിതാവിനെയും കോളേജ് അധ്യാപികയെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധം വ്യാജ ഫോട്ടോ സൃഷ്ടിച്ച് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ മുട്ടത്തൊടി സ്വദേശിക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. മുട്ടത്തൊടിയിലെ ബഷീറിനെതിരെയാണ് കേസ്.
ഡി.വൈ.എഫ്.ഐ. കാസര്‍കോട് ബ്ലോക്ക് പ്രസിഡണ്ട് സുഭാഷ് പാടി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസങ്ങളിലാണ് ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോ വ്യാപകമായി പ്രചരിപ്പിച്ചത്.
അഭിമന്യുവിന്റെ പിതാവിനെ കോളേജ് അധ്യാപിക പിടിച്ചുനില്‍ക്കുന്ന ഫോട്ടോ വ്യാജമായി സൃഷ്ടിച്ച് ഇരുവരെയും മോശമായ രീതിയില്‍ ചിത്രീകരിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് അന്വേഷിച്ചുവരുന്നു.



Recent News
  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

  മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി

  വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്