updated on:2018-07-12 07:06 PM
ഡോ. സത്താറിന് എഫ്.ആര്‍.സി.പി

www.utharadesam.com 2018-07-12 07:06 PM,
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. അബ്ദുല്‍ സത്താറിന് സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌കോമസ്‌ഗോ, റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ ഫെല്ലോഷിപ്പ് ലഭിച്ചു.
ആരോഗ്യ വകുപ്പില്‍ സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരാള്‍ക്ക് റോയല്‍ കോളേജ് ഫെല്ലോഷിപ്പ് ലഭിക്കുന്നത്. നേരത്തെ ഡോ. സത്താറിന് റോയല്‍ കോളേജ് ഓഫ് ലണ്ടന്‍ മെഡിസിന്‍ വിഭാഗത്തില്‍ അംഗത്വം ലഭിച്ചിരുന്നു. നവംബര്‍ 23ന് ലോകപ്രശസ്തമായ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി ഹാളില്‍ നടക്കുന്ന ഫെല്ലോഷിപ്പ് ദാനചടങ്ങിലേക്ക് ഡോ. സത്താറിന് ക്ഷണം ലഭിച്ചിട്ടുണ്ട്. ഷമീമയാണ് ഭാര്യ. സഹല്‍റഹ്മാന്‍ (മെഡിക്കല്‍ വിദ്യാര്‍ത്ഥി), സാബിത് റഹ്മാന്‍, സനഫാത്തിമ എന്നിവര്‍ മക്കളാണ്.
എരിയാലിലെ ബി.വി അബ്ദുല്‍റഹ്മാന്റെയും പരേതയായ സൈനബയുടേയും മകനാണ്. കാസര്‍കോട് ചെസ്റ്റ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ടായ ഡോ. സത്താറിനെ ഭാരവാഹികള്‍ അഭിനന്ദിച്ചു.



Recent News
  മഞ്ചേശ്വരത്ത് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ജാര്‍ഖണ്ഡ് സ്വദേശി മരിച്ചു

  വ്യാപാരിയെ ബസില്‍ കയറി മര്‍ദ്ദിച്ചു; ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു

  റേഷന്‍കടയില്‍ പരിശോധന നടത്തി

  33കാരിയെ കാണാതായി

  എയിംസ്: സര്‍വ്വ കക്ഷി സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

  ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.ടി.എയുടെ കൂറ്റന്‍ മാര്‍ച്ച്

  എയിംസ് കാസര്‍കോട്ട് സ്ഥാപിച്ചാല്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകും-എസ്.പി.ഉദയകുമാര്‍

  കൊളക്കബയല്‍ മാസ്റ്റര്‍ അന്തരിച്ചു

  മാലിക് ദീനാര്‍ പള്ളി ഭരണസമിതി: കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

  പടന്നക്കാട്ട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; തീവണ്ടികള്‍ വൈകിയോടി

  ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; വാതിലിനിടയില്‍ കുടുങ്ങി യുവതിയുടെ വിരലറ്റു

  അമ്മക്ക് പിന്നാലെ മകള്‍ മരിച്ചു

  ഇന്ത്യന്‍ ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ ക്യാമ്പില്‍ ഇടം നേടിയ മൂന്നു മലയാളികളും കാസര്‍കോട്ടുകാര്‍

  കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ 41.5 ലക്ഷം രൂപ ചെലവില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നു

  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍