updated on:2018-07-12 06:26 PM
ഓടിക്കൊണ്ടിരുന്ന ഓട്ടോ മരം വീണ് തകര്‍ന്നു; അത്ഭുതകരമായി രക്ഷപ്പെട്ടു

www.utharadesam.com 2018-07-12 06:26 PM,
ബോവിക്കാനം: ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണു ഓട്ടോ തകര്‍ന്നു. ഡ്രൈവറും യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ ബോവിക്കാനം-കുറ്റിക്കോല്‍ റോഡിലെ മഞ്ചക്കല്ലിലാണ് അപകടം. ബന്തടുക്കയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ മഞ്ചക്കല്‍ ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോള്‍ അക്കേഷ്യ മരം കടപുഴകി വീഴുകയായിരുന്നു. ആദ്യം വൈദ്യുതി കമ്പിയുടെ മുകളില്‍ മരം കടപുഴകി വീണുവെങ്കിലും കമ്പി പൊട്ടി വീഴാത്തതിനാല്‍ അത്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.
ഓട്ടോ ഡ്രൈവര്‍ കാസര്‍കോട് സ്വദേശി ഹനീഫ് (43), യാത്രക്കാരായ സുപ്പിക്കുട്ടി, അബ്ദുല്‍ ബാസിത് എന്നിവരാണ് രക്ഷപ്പെട്ടത്.
അപകടത്തെതുടര്‍ന്ന് ബോവിക്കാനം-കുറ്റിക്കോല്‍ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. പിന്നീട് കുറ്റിക്കോലില്‍ നിന്നുമെത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കേട്പാട് സംഭവിച്ച വൈദ്യുതി കമ്പിയും അധികൃതര്‍ പഴയ സ്ഥിതിയിലാക്കി.