updated on:2018-07-12 06:18 PM
ദേശീയപാതയോരത്തെ ഗതാഗതക്കുരുക്ക് തടയാന്‍ പൊലീസ് നടപടി കര്‍ശനമാക്കി; വിവാഹ ഓഡിറ്റോറിയത്തിന് നോട്ടീസ്

www.utharadesam.com 2018-07-12 06:18 PM,
കാഞ്ഞങ്ങാട്: ദേശീയ-സംസ്ഥാനപാതയോരങ്ങളിലെ വീടുകളിലും ഓഡിറ്റോറിയങ്ങളിലും നടക്കുന്ന വിവാഹാഘോഷങ്ങള്‍ ഗതാഗതക്കുരുക്കുകള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി പൊലീസ്. കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ നടക്കുന്ന അശാസ്ത്രീയ വാഹനപാര്‍ക്കിംഗിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി. പി.കെ. സുധാകരന്‍ വ്യക്തമാക്കി. വിവാഹചടങ്ങുകളും മറ്റും നടക്കാറുള്ള ഐങ്ങോത്ത് ദേശീയപാതയോരത്തെ നക്ഷത്ര ഓഡിറ്റോറിയത്തിന് കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് പോലീസ് നോട്ടീസ് നല്‍കി. ഈ ഓഡിറ്റോറിയത്തില്‍ മിക്ക ദിവസങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള വന്‍ സല്‍ക്കാരങ്ങള്‍ നടക്കാറുണ്ട്. ഇങ്ങനെയുള്ള ദിവസങ്ങളില്‍ ദേശീയപാതയുടെ ഇരുഭാഗങ്ങളിലും ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് പൊതുസ്ഥലം കൈയ്യേറി പാര്‍ക്ക് ചെയ്യുന്നത്.
കൂടാതെ ആളുകളെ കയറ്റാനും ഇറക്കാനുമായി സര്‍വ്വീസ് ബസുകളും നിര്‍ത്തിക്കൊടുക്കാറുണ്ട്. ഇത് മൂലം ദേശീയപാതയില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാകുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പോലീസ് പാര്‍ക്കിംഗ് നിരോധിച്ചുകൊണ്ട് ഓഡിറ്റോറിയം ഉടമക്ക് നോട്ടീസ് നല്‍കിയത്. ചടങ്ങുകള്‍ നടക്കുമ്പോള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നോട്ടീസില്‍ പറയുന്നു. അല്ലാത്തപക്ഷം പാര്‍ക്കുചെയ്യുന്ന വാഹന ഉടമകള്‍ക്കും ഓഡിറ്റോറിയം ഉടമക്കുമെതിരെ പോലീസ് ആക്ട് പ്രകാരം കേസെടുക്കുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി. ദേശീയപാതകളിലും പ്രധാന റോഡുകളിലും ഹോട്ടലുകള്‍, വിവാഹ വീടുകള്‍ എന്നിവക്ക് മുന്നില്‍ അനധികൃതമായി പൊതുസ്ഥലം കൈയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നതിനെ തുടര്‍ന്ന് ഇത്തരം അനധികൃത പാര്‍ക്കിംഗുകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് നോട്ടീസ് നല്‍കിയത്. സമാന രീതിയില്‍ അനധികൃത പാര്‍ക്കിംഗ് നടത്തുന്നതായി പരാതി ലഭിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.



Recent News
  എയിംസ്: സര്‍വ്വ കക്ഷി സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

  ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.ടി.എയുടെ കൂറ്റന്‍ മാര്‍ച്ച്

  എയിംസ് കാസര്‍കോട്ട് സ്ഥാപിച്ചാല്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകും-എസ്.പി.ഉദയകുമാര്‍

  കൊളക്കബയല്‍ മാസ്റ്റര്‍ അന്തരിച്ചു

  മാലിക് ദീനാര്‍ പള്ളി ഭരണസമിതി: കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

  പടന്നക്കാട്ട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; തീവണ്ടികള്‍ വൈകിയോടി

  ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; വാതിലിനിടയില്‍ കുടുങ്ങി യുവതിയുടെ വിരലറ്റു

  അമ്മക്ക് പിന്നാലെ മകള്‍ മരിച്ചു

  ഇന്ത്യന്‍ ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ ക്യാമ്പില്‍ ഇടം നേടിയ മൂന്നു മലയാളികളും കാസര്‍കോട്ടുകാര്‍

  കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ 41.5 ലക്ഷം രൂപ ചെലവില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നു

  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍

  പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

  ഒന്നര വയസുള്ള കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു

  വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം-റഷീദലി തങ്ങള്‍

  കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍