updated on:2018-07-11 06:49 PM
വര്‍ഗീയ സംഘടനകളെ വളര്‍ത്തിയത് സി.പി.എം -കെ.പി.എ. മജീദ്

www.utharadesam.com 2018-07-11 06:49 PM,
കാസര്‍കോട്: കേരളത്തില്‍ മുസ്‌ലിം ലീഗിനെ മുഖ്യ ശത്രുവായി കണ്ട സി.പി.എം വര്‍ഗീയ സംഘടനകളെ പാലൂട്ടി വളര്‍ത്തുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. 'വര്‍ഗീയമുക്ത ഭാരതം, അക്രമ രഹിത കേരളം' എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നയിക്കുന്ന യുവജന യാത്രയുടെ ജില്ലാ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട്് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് യുവജന യാത്രയുടെ കാര്യങ്ങള്‍ വിശദീകരിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ ആഷിഖ് ചെലവൂര്‍, എ.കെ.എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ടി.ഇ അബ്ദുല്ല പ്രസംഗിച്ചു. വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, ടി.എ മൂസ, കെ.ഇ.എ ബക്കര്‍, എം.പി ജാഫര്‍, വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, എം.ടി.പി കരീം, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ടഌ മന്‍സൂര്‍ മല്ലത്ത്, ടി.വി റിയാസ്, എം.എ നജീബ്, അസീസ് കളത്തൂര്‍, പി. നൗഷാദ്, സി.എല്‍. റഷീദ് ഹാജി, എം.പി ഷാഫി ഹാജി, ലുഖ്മാന്‍ തളങ്കര, അന്‍വര്‍ ചേരങ്കൈ, എ.പി ഉമ്മര്‍, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, ഷരീഫ് കൊടവഞ്ചി, ആയിഷത്ത് താഹിറ, പി.പി നസീമ ടീച്ചര്‍, സാദിഖ് പാക്യാര, ഷാഫി മാര്‍പ്പനടുക്ക, സൈഫുള്ള തങ്ങള്‍, ഹാരിസ് തൊട്ടി, ഷംസുദ്ദീന്‍ കൊളവയല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, റഊഫ് ബായിക്കര, കെ.കെ ബദ്‌റുദ്ദീന്‍, സഹീദ് വലിയപറമ്പ്, ഇര്‍ഷാദ് മൊഗ്രാല്‍ സംബന്ധിച്ചു.



Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി