updated on:2018-07-11 06:01 PM
അഭിമന്യുവധം: സി.പി.എം. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

www.utharadesam.com 2018-07-11 06:01 PM,
കാസര്‍കോട്: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനകള്‍ക്കെതിരെ സി.പി.എം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.
കാസര്‍കോട് ഏരിയാ കമ്മിറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം. സുമതി അധ്യക്ഷത വഹിച്ചു. ടി.കെ. രാജന്‍, എം. രാമന്‍, ടി.എം.എ. കരീം, എം.കെ. രവീന്ദ്രന്‍ പ്രസംഗിച്ചു. ബേഡകം ഏരിയാ കമ്മിറ്റി മരുതടുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റംഗം പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എം. അനന്തന്‍ അധ്യക്ഷത വഹിച്ചു.
കുമ്പള ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.എം. ശങ്കര്‍ റൈ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.



Recent News
  ഡോ. അംബികാസുതന്‍ മാങ്ങാട് വിരമിക്കുന്നു ആദരം ചൂടി അക്ഷരസ്‌നേഹികള്‍

  അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ ഗൃഹസന്ദര്‍ശത്തിന്

  വ്യാപാരികളുടെ സത്യഗ്രഹം മൂന്നാം ദിവസത്തില്‍

  കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്കിനായി 99 ഏക്കര്‍ ഭൂമി കൈമാറി

  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു -മന്ത്രി ചന്ദ്രശേഖരന്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലോഗോ പ്രകാശനം ചെയ്തു

  മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം -എം.എം. ഹസന്‍

  തലപ്പാടി ദേശീയപാതയിലും പാണാര്‍കുളത്തും 'കാസര്‍കോട് കഫെ' തുറക്കുന്നു

  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി