updated on:2018-07-11 03:06 PM
ബഷീര്‍ കഥയില്‍ കണ്ണാടി പ്രതിഷ്ഠ നടത്തി-പദ്മനാഭന്‍ ബ്ലാത്തൂര്‍

www.utharadesam.com 2018-07-11 03:06 PM,
ബോവിക്കാനം: മലയാള കഥയില്‍ ഒരു കണ്ണാടി പ്രതിഷ്ഠ നടത്തിയ വിപ്ലവകാരിയായ എഴുത്തുകാരനാണ് ബഷീര്‍ എന്ന് എഴുത്തുകാരനായ പദ്മനാഭന്‍ ബ്ലാത്തൂര്‍ അഭിപ്രായപ്പെട്ടു. സര്‍വ്വഗുണ സമ്പന്നരായ ഉന്നതകുലജാതര്‍ക്കു മാത്രം പ്രാപ്യമായിരുന്ന കഥാനായക വേഷങ്ങളില്‍ തന്നേയും ചുറ്റുമുള്ളവരേയും ബഷീര്‍ പ്രതിഷ്ഠിച്ചു. കഥ നാട്ടുകാര്യം പോലെ വീട്ടുകാര്യവുമാക്കി. കുഞ്ചന്‍ നമ്പ്യാര്‍ തെളിച്ച ഒറ്റയടിപ്പാതയിലൂടെ മറ്റാരും നടന്നിട്ടില്ല. ബഷീര്‍ നടന്ന വഴിയും ഏകാന്തമായി തുടരുന്നു. ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയം സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. ജ്യോതിസൂര്യന്‍, ശോഭ ചറവ്, ശ്രീജ ബള്ളമൂല, സി. ബാലകൃഷ്ണന്‍, സി.കെ. ബാലകൃഷ്ണന്‍, കെ. ജയചന്ദ്രന്‍, അഖില്‍ കെ. യാദവ്, കെ.ബി. മൂസ സംസാരിച്ചു.
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.വി. ബള്ളുള്ളായയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
പ്രസിഡണ്ട് ഗോവിന്ദ ബള്ളമൂല അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി സ്വാഗതവും പി. ചെറിയോന്‍ നന്ദിയും പറഞ്ഞു.