updated on:2018-07-11 02:48 PM
ബാങ്കിംഗ് ആന്റ് അക്കൗണ്ടിംഗ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു

www.utharadesam.com 2018-07-11 02:48 PM,
കാസര്‍കോട്: നഗരസഭയില്‍ കുടുബശ്രീ വഴി നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി പരവനടുക്കത്തുള്ള ആലിയ കോളേജില്‍ നടപ്പിലാക്കുന്ന ബാങ്കിംഗ് ആന്റ് അക്കൗണ്ടിംഗ് കോഴ്‌സിന്റെ രണ്ടാമത് ബാച്ചിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിച്ചു. ആദ്യ ബാച്ചില്‍ പാസ്സായ 34 പോരില്‍ 32 പേര്‍ക്കും കാസര്‍കോട്, കാഞ്ഞങ്ങാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കുന്നതിനായി സാധിച്ചിട്ടുണ്ട്.
ആദ്യ ബാച്ചിലെ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ റഹ്മാന്റെ അധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍ എല്‍.എ. മുഹമദ് ഹാജി നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. വി.എം. മുനീര്‍, നൈമുന്നീസ, നഗരസഭ സെക്രട്ടറി സജികുമാര്‍ വി., സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സാഹിറ മുഹമ്മദ്, ചെമ്മനാട് ആലിയ കോളേജ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സി.എച്ച് മുഹമ്മദ്, കോളേജ് പ്രിന്‍സിപ്പാള്‍ ജലീല്‍ പെര്‍ള, അക്കൗണ്ട് ട്രയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ടര്‍ ഷാനവാസ്, കോര്‍ഡിനേറ്റര്‍ നിസാര്‍, കുടുബശ്രീ മെമ്പര്‍ സെക്രട്ടറി അജീഷ് എ.ആര്‍, എന്‍.യു എല്‍.എം. മാനേജര്‍ ബൈജു സി.എം. സംസാരിച്ചു.Recent News
  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍