updated on:2018-07-11 02:39 PM
സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ പി.കെ.എസ് ധര്‍ണ നടത്തി

www.utharadesam.com 2018-07-11 02:39 PM,
ബദിയടുക്ക: സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭൂവുടമയുടെ വീട്ടിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പി.കെ.എസ് (പട്ടികജാതി ക്ഷേമ സമിതി) കാറഡുക്ക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ബെള്ളൂര്‍ പൊസളിഗെ തോട്ടദമൂലയിലെ പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ 78 കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളിലേക്കുള്ള സഞ്ചാരം നിഷേധിക്കുന്ന ഭൂവുടമയുടെ നിലാപാട് നേരത്തെ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു.
നാട്ടക്കല്ലില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ കുട്ടികളും വൃദ്ധരുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഭൂവുടമ നവീന്‍കുമാറിന്റെ വീടിന് മുന്നിലെ ബസ്തി റോഡില്‍ സമരക്കാരെ പൊലീസ് തടഞ്ഞു. പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡണ്ട് ബി.കെ സുന്ദര അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.ശ്യാമള, ജില്ലാ പ്രസിഡണ്ട് ബി.എം. പ്രദീപ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ പണിക്കര്‍, ജില്ലാ വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ എം. ശാന്ത, കെ. ചുക്രന്‍, ഒ. മാധവന്‍, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ. ജയന്‍, കാറഡുക്ക ബ്ലോക്ക് സെക്രട്ടറി കെ.വി നവീന്‍, എം. രാധാകൃഷ്ണന്‍, ഹമീദ് നാട്ടക്കല്‍, സന്തോഷ് ആദൂര്‍ പ്രസംഗിച്ചു. സമരസമിതി കണ്‍വീനര്‍ സീതാരാമ, സി.എച്ച് ഐത്തപ്പ, എം. തമ്പാന്‍, പ്രസന്നന്‍ ആദൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.Recent News
  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍