updated on:2018-07-10 07:45 PM
അഭിമന്യു വധം: മുഴുവന്‍ പ്രതികളെ കുറിച്ചും സൂചന ലഭിച്ചതായി പൊലീസ്

www.utharadesam.com 2018-07-10 07:45 PM,
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ വധിച്ച കേസില്‍ മുഴുവന്‍ പ്രതികളെ കുറിച്ചും സൂചനകള്‍ ലഭിച്ചതായി എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം.വി ദിനേശ് അറിയിച്ചു. കേസില്‍ പിടിയിലായവരെല്ലാം പ്രധാന പ്രതികളാണ്. ഇതുവരെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്. ഒരു പ്രതികൂടി ഉടന്‍ അറസ്റ്റിലാകും. കേസിലെ മറ്റു പ്രതികള്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്. പ്രതികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായും പൊലീസ് പറഞ്ഞു. കേസില്‍ നേരിട്ട് പങ്കാളികളായ നെട്ടൂര്‍ സ്വദേശികളായ ആറുപേരെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികളെ കോളേജിലേക്ക് വിളിച്ചുവരുത്തിയ വിദ്യാര്‍ത്ഥിയെയും കണ്ടെത്താനുണ്ട്.