updated on:2018-07-07 06:59 PM
അഭിമന്യു വധം രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു

www.utharadesam.com 2018-07-07 06:59 PM,
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി.
പ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായത്. ഇവര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പ്രതികളായ 12 പേരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി.
അതിനിടെ കൃത്യത്തില്‍ പങ്കെടുത്തവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അഭിമന്യുവിന്റെ ഫോണിലേക്ക് അവസാനം വന്ന ഫോണ്‍ കോളുകള്‍ പരിശോധിച്ചുവരുന്നു.