updated on:2018-07-07 03:47 PM
'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

www.utharadesam.com 2018-07-07 03:47 PM,
ദോഹ: ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ സ്വപ്രയത്‌നങ്ങളാലും കൃത്യമായ ചികിത്സകള്‍ കൊണ്ടും മാറ്റാവുന്നതാണെന്നും ബ്ലോക്കുകള്‍ എന്ന് കേള്‍ക്കുമ്പോഴേക്കും ശസ്ത്രക്രിയക്കു വിധേയമാവാന്‍ സന്നദ്ധരാകുന്നത് കൂടുതല്‍ അപകടം വരുത്തുന്നതായി പഠനങ്ങളിലൂടെയും ദീര്‍ഘകാലത്തെ അനുഭവങ്ങളിലൂടെയും തെളിയിക്കപ്പെട്ടതായി പ്രഗത്ഭ കാര്‍ഡിയോളജിസ്റ്റ് ഡോ. കുഞ്ഞാലി അഭിപ്രായപ്പെട്ടു.
ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച 'ഹൃദ്രോഗത്തെ എങ്ങിനെ അതിജയിക്കം' എന്ന ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദേഹം. പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ എം.എ നാസര്‍ കൈതക്കാട് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി, സംസ്ഥാന വൈസ പ്രസിഡണ്ട് കെ.പി ഹാരിസ്, കെ.എസ് അബ്ദുല്ല, സ്‌നേഹ സുരക്ഷ പദ്ധതി ചെയര്‍മാന്‍ എം.ടി.പി മുഹമ്മദ് കുഞ്ഞി, കെ.എസ് ഉദുമ, കെ.ബി മുഹമ്മദ് റസാക്ക്, ബഷീര്‍, അലി ചേരൂര്‍, യുസുഫ്, ബഷീര്‍ എന്‍.എ, ശംസുദ്ധീന്‍ ഉദിനൂര്‍, ബഷീര്‍ ഖാന്‍ , സാദിക്ക് ഉദുമ, സമീര്‍ ഉടുംബുന്തല, ഇബ്രാഹിം പെര്‍ള സംസാരിച്ചു. സിദ്ധിക്ക് മണിയംപാറ നന്ദി പറഞ്ഞു.