updated on:2018-07-06 07:14 PM
കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

www.utharadesam.com 2018-07-06 07:14 PM,
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ബി.ജെ.പി-സി.പി.എം സംഘര്‍ഷം. കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വിവേകിന് വെട്ടേറ്റു. ഇരുമ്പ് വടികൊണ്ട് അടിച്ചുവീഴ്ത്തിയതിന് ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് അക്രമം അഴിച്ചുവിട്ടത്. ഇയാളെ തലശ്ശേരിയിലെ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് പുലര്‍ച്ചെ തലശ്ശേരി പെരിങ്കളത്ത് സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. സി.പി.എം പ്രവര്‍ത്തകന്‍ ലിനേഷിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ആക്രണത്തില്‍ ലിനേഷിന്റെ അമ്മക്കും കുട്ടികള്‍ക്കും പരിക്കേറ്റു.
ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി.-സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂരിലും തലശ്ശേരിയിലും പൊലീസ് ജാഗ്രത പുലര്‍ത്തുന്നു. പെരിങ്കളത്തും പരിസര പ്രദേശങ്ങളിലും ബോംബുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കി. ഒട്ടേറെ കൊലപാതകങ്ങള്‍ക്ക് വേദിയായ കണ്ണൂരിലും തലശ്ശേരിയിലും ഒരുമാസത്തോളം സമാധാനമായ അന്തരീക്ഷം പുലര്‍ന്നിരുന്നു.



Recent News
  കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ മുഖം മാറും; ചുമര്‍ ശില്‍പ്പങ്ങള്‍ പൂര്‍ത്തിയാവുന്നു

  വസന്തകുമാറിന് യാത്രാമൊഴി; കുടുംബത്തെ ഏറ്റെടുക്കും

  പാക്കിസ്താന് മുന്നറിയിപ്പുമായി ഇറാനും

  വകവരുത്തണമെന്ന മസൂദ് അസറിന്റെ ശബ്ദസന്ദേശം ലഭിച്ചു

  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

  ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്