updated on:2018-07-05 08:52 PM
അഭിമന്യുവിന്റെ കൊലയാളികളെ തിരിച്ചറിഞ്ഞു

www.utharadesam.com 2018-07-05 08:52 PM,
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. രണ്ട് മുഹമ്മദ്മാരാണ് കൊലക്ക് പിന്നില്‍. ഒന്ന് മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി മുഹമ്മദും മറ്റൊന്ന് പുറത്ത് നിന്നുള്ളയാളും.
ഇന്ന് രാവിലെ ആറ് പേരെ പുതുതായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഏതാനും പേരില്‍ രണ്ടുപേരെ ഇന്ന് അറസ്റ്റ് ചെയ്തു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണിവര്‍. പ്രതികള്‍ക്കെതിരെ യു.എ.പി.എ. ചുമത്തിയേക്കും.
ഇതുസംബന്ധിച്ച നിയമോപദേശം തേടുമെന്ന് ഡി.ജി.പി. ലോക് നാഥ്‌ബെഹ്‌റ അറിയിച്ചു.
തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതികള്‍ക്ക് അഭിമന്യൂ വധവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എന്‍.ഐ.എ.യാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. ഈ കേസില്‍ പുറത്തിറങ്ങിയ പ്രതികള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ കൊച്ചി നെട്ടൂര്‍ സ്വദേശി സൈഫുദ്ദീനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
നവാസ്, ജെഫ്രി എന്നിവരാണ് ഇന്ന് അറസ്റ്റിലായവര്‍. സംഭവ ദിവസം 12 പേരുടെ സാന്നിധ്യം മഹാരാജാസ് കോളേജ് പരിസരത്തും ഉണ്ടായതായി നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
അഭിമന്യൂവിനെ കുത്തിയത് മുഹമ്മദ് ആണെന്നാണ് പൊലീസ് നിഗമനം. മൊഴികള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. കൊലയില്‍ ഗൂഡാലോചനയുണ്ടെന്ന് ഡി.ജി.പി. പറഞ്ഞു.Recent News
  പശുക്കടത്ത്; രാജസ്ഥാനില്‍ വീണ്ടും ആള്‍കൂട്ട കൊല

  ബി.ജെ.പിക്ക് തിരിച്ചടി; ശിവസേന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും

  പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിക്കാനാവില്ല-പ്രധാനമന്ത്രി

  അഭിമന്യു വധം; മുഖ്യപ്രതി പിടിയില്‍

  സംസ്ഥാനത്ത് കനത്ത മഴ; രണ്ട് മരണം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

  അഭിമന്യുവധം: കൊലയില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ അറസ്റ്റില്‍

  അയോധ്യയില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മ്മിക്കും-അമിത് ഷാ

  'ഹിന്ദു പാക്കിസ്താന്‍' പ്രയോഗം: ശശിതരൂര്‍ കോടതിയില്‍ ഹാജരാകണം

  ഒളിവിലുള്ള രണ്ട് വൈദികര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

  അഭിമന്യു വധം: മുഴുവന്‍ പ്രതികളെ കുറിച്ചും സൂചന ലഭിച്ചതായി പൊലീസ്

  പ്രതീക്ഷയോടെ ദൗത്യസേന ശ്രമം തുടങ്ങി

  ദിലീപിനെ 'അമ്മ'യില്‍ നിന്ന് മാറ്റിയത് തിടുക്കത്തിലായിപ്പോയി-മോഹന്‍ലാല്‍

  മലപ്പുറത്തും കോഴിക്കോട്ടും വിഷമദ്യമൊഴുക്കാന്‍ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്