updated on:2018-07-03 08:10 PM
പ്രതികള്‍ സംസ്ഥാനം വിട്ടതായി സംശയം; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

www.utharadesam.com 2018-07-03 08:10 PM,
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കമുള്ളവര്‍ സംസ്ഥാനം വിട്ടതായി സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. 15 പേര്‍ ഉള്‍പ്പെട്ട സംഘമാണ് കൊലക്ക് പിന്നില്‍. കോളേജിലെ തന്നെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ മുഹമ്മദ് അടക്കുമുള്ളവരെയാണ് ഇനി പിടികൂടാനുള്ളത്.
വിവിധ ജില്ലകളില്‍ ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിവരുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികളെന്ന് സംശയിക്കുന്നു. കോളേജിനടുത്തുള്ള ഒരു വീട് കേന്ദ്രീകരിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസിന് വിവരം ലഭിച്ചു.
ഈ വീട്ടില്‍ നിന്നാണിവര്‍ പുറപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഇതേ വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷം രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്.
ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോളേജില്‍ പുതുതായി അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥിയാണ് ഫാറൂഖ്. ആലുവ സ്വകാര്യ കോളേജിലെ എം.ബി.എ. വിദ്യാര്‍ത്ഥിയാണ് ബിലാല്‍.
ഫോര്‍ട്ട് കൊച്ചി സ്വദേശിയായ 37 കാരന്‍ റിയാസ് വിദ്യാര്‍ത്ഥിയല്ല. പൊലീസ് കസ്റ്റഡിയിലുള്ള നാലുപേര്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരാണോ ആസൂത്രണത്തില്‍ പങ്കുള്ളവരാണോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.
സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതും പരിശോധിച്ചുവരുന്നു. 15 മുതല്‍ 20 വരെ പേര്‍ സംഘത്തില്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.Recent News
  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം

  കേരളം കരകയറുന്നു