updated on:2018-07-03 06:52 PM
നിപ: ഉറവിടം കണ്ടെത്തി; വില്ലന്‍ പഴം തീനി വവ്വാല്‍

www.utharadesam.com 2018-07-03 06:52 PM,
ന്യൂഡല്‍ഹി: നിപ വൈറസിന്റെ ഉറവിടം പഴം തീനി വവ്വാലുകളെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി(ഐ.സി.എം.ആര്‍)ല്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ അറിയിച്ചു. എന്നാല്‍ ഔദ്യോഗികമായി കേരള ആരോഗ്യ വകുപ്പിനെ ഇക്കാര്യമറിയിച്ചിട്ടില്ല. പഴം തീനികളില്‍ പരിശോധന നടത്തിയപ്പോഴാണ് വൈറസ് കണ്ടത്.