like this site? Tell a friend |
updated on:2018-07-02 07:55 PM
മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവ് കുത്തേറ്റ് മരിച്ചു
www.utharadesam.com 2018-07-02 07:55 PM, കൊച്ചി: മഹാരാജാസ് കോളജില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ എസ്.എഫ്.ഐ നേതാവ് കൊല്ലപ്പെട്ടു. കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥി ഇടുക്കി വട്ടവട സ്വദേശിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യു (20) ആണു കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ കോട്ടയം സ്വദേശി ബിലാല്‍, പത്തനംതിട്ട സ്വദേശി ഫാറൂക്ക്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരെ പൊലീസ് പിടികൂടി. കോളജ് മതിലിലെ ചുവരെഴുത്തിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ളവര്‍ കോളജിലെ വിദ്യാര്‍ത്ഥികളല്ലെന്ന് പൊലീസ് അറിയിച്ചു. മറ്റു പതിനഞ്ചോളം പേര് കൂടി സംഘത്തില്‍ ഉണ്ടെന്നാണു മൊഴി. ഇവര്‍ രക്ഷപ്പെടാതിരിക്കാന്‍ നഗരപരിധിയിലുടനീളം പൊലീസ് വാഹന പരിശോധന നടത്തി. അഭിമന്യുവിനൊപ്പം കത്തിക്കുത്തില്‍ പരുക്കേറ്റ അര്ജുന് (19) എന്ന വിദ്യാര്‍ത്ഥി ചികിത്സയിലാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള അര്ജുന് മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായി. ഇന്ന് കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പ്രമാണിച്ച് നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്. കോളജ് മതിലില്‍ ക്യാംപസ് ഫ്രണ്ടും എസ്.എഫ്.ഐയും മത്സരിച്ചാണ് എഴുതിയത്. എസ്.എഫ്.ഐ ബുക്ക്ഡ് എന്നെഴുതിവച്ച സ്ഥലത്ത് ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തു വന്നു. അതോടെ അതിന്റെ മുകളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസ് ഫ്രണ്ട് എന്നെഴുതിയതു മായ്ക്കാതെ, വര്‍ഗീയത എന്നുകൂടി എഴുതിച്ചേര്‍ത്തു. ഇതാണു ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന. ആക്രമണം നടത്തിയവരില്‍ ഒരാള്‍ മാത്രമാണ് കാമ്പസിലെ വിദ്യാര്‍ത്ഥിയെന്നും ഇയാളുടെ ആവശ്യപ്രകാരമാണ് പുറത്ത് നിന്നുള്ളവര്‍ കാമ്പസിലെത്തിയതെന്നും അന്വേഷണ വിഭാഗം അനുമാനിക്കുന്നു. പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ സംഭവസ്ഥലത്തുനിന്ന് ഒരു സംഘം ആളുകള്‍ ഓടിപ്പോകുന്നത് പതിഞ്ഞിട്ടുണ്ട്. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |