updated on:2018-06-30 06:35 PM
ഇന്നസെന്റിനോടും മുകേഷിനോടും സി.പി.എം വിശദീകരണം തേടില്ല

www.utharadesam.com 2018-06-30 06:35 PM,
കൊച്ചി: താരസംഘടനയായ 'അമ്മ'ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നു. നടന്‍ ദിലീപിനെ തിരിച്ചെടുത്തത് തെറ്റാണെന്നും അതിനെ അനുകൂലിച്ച് കൈപൊക്കിയവര്‍ ഏത് പാര്‍ട്ടിയില്‍പെട്ടവരായാലും അവരും തെറ്റ് കാരാണെന്നും കോടിയേരി പറഞ്ഞു. മുകേഷും ഇന്നസെന്റും ഇടതുപക്ഷ സഹയാത്രികരാണ്. എന്നാല്‍ അവര്‍ പാര്‍ട്ടി അംഗങ്ങളല്ല. അതുകൊണ്ട് തന്നെ അവരോട് വിശദീകരണം തേടാന്‍ പാര്‍ട്ടി ആലോചിക്കുന്നില്ല-കോടിയേരി പറഞ്ഞു.
അതേസമയം 'അമ്മ' വിവാദം മുറുകിക്കൊണ്ടിരിക്കെ ഗണേഷ് കുമാര്‍ എം.എല്‍.എ 'അമ്മ' ഭാരവാഹി ഇടവേള ബാബുവിനയച്ച വാട്‌സ്ആപ്പ് സന്ദേശം വിവാദമായി. ഇപ്പോള്‍ രാജിവെച്ച നടിമാര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണ്. അമ്മയില്‍ സജീവമല്ലാത്ത ഇവര്‍ 'അമ്മ' നടത്തിയ മെഗാഷോയില്‍ പോലും പങ്കെടുക്കാത്തവരാണ്. ഇമേജ് നോക്കി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല 'അമ്മ'. പൊതുജനങ്ങളുടെ പിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ 'അമ്മ' രാഷ്ട്രീയ സംഘടനയല്ല. വിവാദങ്ങള്‍ രണ്ടു ദിവസത്തിനകം കെട്ടടങ്ങും. ദിലീപിനെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കരുത്-ഗണേഷ് കുമാര്‍ പറഞ്ഞു.
അതിനിടെ ദിലീപ് കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതേ ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കുന്നത്. കേസിന്റെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കേണ്ടതുകൊണ്ടാണ് വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടത്.Recent News
  കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ മുഖം മാറും; ചുമര്‍ ശില്‍പ്പങ്ങള്‍ പൂര്‍ത്തിയാവുന്നു

  വസന്തകുമാറിന് യാത്രാമൊഴി; കുടുംബത്തെ ഏറ്റെടുക്കും

  പാക്കിസ്താന് മുന്നറിയിപ്പുമായി ഇറാനും

  വകവരുത്തണമെന്ന മസൂദ് അസറിന്റെ ശബ്ദസന്ദേശം ലഭിച്ചു

  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

  ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്