updated on:2018-06-30 06:04 PM
ലോകകപ്പ്; പ്രവചന മത്സരവുമായി പ്രസ്‌ക്ലബ്ബ്

www.utharadesam.com 2018-06-30 06:04 PM,
കാസര്‍കോട്: ലോകകപ്പ് ഫുട്ബാള്‍ ആവേശത്തില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബും പങ്കുചേരുന്നു. ഇതിന്റെ ഭാഗമായി വെല്‍ഫിറ്റ് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് ലോകകപ്പ്-2018 പ്രവചന മത്സരം സംഘടിപ്പിക്കുന്നു.
വിജയിക്ക് വാഷിംഗ് മെഷീന്‍ സമ്മാനമായി നല്‍കും. പ്രവചന മത്സരത്തില്‍ ആര് ജേതാവാകും, ഫൈനലില്‍ മത്സരിക്കുന്ന ടീമുകള്‍ ഏതെല്ലാം, ആര്‍ക്കാണ് ഗോള്‍ഡന്‍ ബൂട്ട് എന്നിവയാണ് ചോദ്യങ്ങള്‍. പ്രവചന കൂപ്പണ്‍ നിക്ഷേപിക്കുവാന്‍ കാസര്‍കോട് പ്രസ് ക്ലബ്ബ്, പുതിയ ബസ്സ്റ്റാന്റിലെ വൈശാലി ബുക്ക്സ്റ്റാള്‍, പഴയ ബസ് സ്റ്റാന്റിലെ ബി.എച്ച്. അബൂബക്കര്‍ ന്യൂസ് ഏജന്‍സി എന്നിവിടങ്ങളില്‍ ബോക്‌സുകള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളക്കടലാസില്‍ ഉത്തരങ്ങള്‍ക്ക് പുറമെ പേര്, അഡ്രസ്, മൊബൈല്‍ നമ്പര്‍ എന്നിവ എഴുതണം. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് മുമ്പായി ഉത്തരങ്ങള്‍ ലഭിക്കണം. ശരിയായ കൂപ്പണകളില്‍ നിന്ന് നറുക്കെടുത്താണ് വിജയികളെ നിശ്ചയിക്കുക.