updated on:2018-06-29 08:33 PM
'അമ്മ' സമ്മര്‍ദ്ദത്തില്‍; വനിതാ താര സംഘടനകളുമായി ചര്‍ച്ച നടത്തും

www.utharadesam.com 2018-06-29 08:33 PM,
കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ' യില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദവും എതിര്‍ ശബ്ദങ്ങളും വര്‍ധിച്ചതോടെ വനിതാ താരങ്ങളുടെ സംഘടനയായ വിമന്‍ സിനിമാ കലക്ടീവു (ഡബ്ല്യു.സി.സി)മായി ചര്‍ച്ച നടത്തും. ലണ്ടിനുള്ള അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ തിരിച്ചെത്തിയാലുടന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. അതിനിടെ അമ്മയെ വിമര്‍ശിച്ചും അനുകൂലിച്ചും ഇന്നും പലരും രംഗത്തുവന്നു. സംവിധായകരുടെ സംഘടനയായ ഫെഫ്കയുടെ യോഗം കൊച്ചിയില്‍ ആരംഭിച്ചു. നടിമാരുടെ രാജിയും 'അമ്മ'യില്‍ ദിലീപിനെ തിരിച്ചെടുത്തതും ചര്‍ച്ച ചെയ്യുന്നു. 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം വിളിക്കാമെന്ന് ഇന്നലെ തന്നെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.
കേസ് അവസാനിക്കുന്നതുവരെ ഒരു സംഘടനയിലും പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് നടന്‍ ദിലീപും വ്യക്തമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജുലായ് 13നോ 14നോ എക്‌സിക്യൂട്ടീവ് ചേരണമെന്നാണ് സംഘടനയ്ക്ക് രാജിക്കത്ത് നല്‍കിയ നടിമാര്‍ ആവശ്യപ്പെട്ടിരുന്നത്.



Recent News
  കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ മുഖം മാറും; ചുമര്‍ ശില്‍പ്പങ്ങള്‍ പൂര്‍ത്തിയാവുന്നു

  വസന്തകുമാറിന് യാത്രാമൊഴി; കുടുംബത്തെ ഏറ്റെടുക്കും

  പാക്കിസ്താന് മുന്നറിയിപ്പുമായി ഇറാനും

  വകവരുത്തണമെന്ന മസൂദ് അസറിന്റെ ശബ്ദസന്ദേശം ലഭിച്ചു

  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

  ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്