updated on:2018-06-29 07:41 PM
സുല്‍ത്താന്‍ ഗോള്‍ഡില്‍ ലോകകപ്പ് പ്രവചന മത്സരം

www.utharadesam.com 2018-06-29 07:41 PM,
കാസര്‍കോട്: ഫിഫ വേള്‍ഡ് കപ്പ് വിജയികളെ കൃത്യമായി പ്രവചിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ സ്വര്‍ണ്ണ നാണയം സമ്മാനമായി ലഭിക്കുന്ന സ്വര്‍ണ്ണ നാണയ സമ്മാന പദ്ധതി സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡില്‍ തുടങ്ങി. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് ഷോറൂമുമായി ബന്ധപ്പെടണമെന്ന് സുല്‍ത്താന്‍ ഗ്രൂപ്പ് എം.ഡി ഡോ.ടി.എം.അബ്ദുല്‍ റഹൂഫ് അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസാന തിയ്യതി ജൂലൈ 5 ആണെന്ന് സുല്‍ത്താന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ടി.എം.അബ്ദുല്‍ റഹീം പറഞ്ഞു. ഈ മത്സരത്തില്‍ സുല്‍ത്താന്‍ ഉപഭോക്താക്കളോടൊപ്പം എല്ലാ ഫൂട്‌ബോള്‍ പ്രേമികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 04994-220064, 04994223746.