updated on:2018-06-28 08:19 PM
'അമ്മ'ക്കെതിരെ മന്ത്രി സുധാകരനും വി.എം. സുധീരനും

www.utharadesam.com 2018-06-28 08:19 PM,
തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ നടന്‍ ദിലീപിനെ താര സംഘടനയായ 'അമ്മ' യില്‍ തിരിച്ചെടുത്തതിനെ ചൊല്ലി ഉയര്‍ന്ന വിവാദം നാള്‍ക്കുനാള്‍ രൂക്ഷമാകുന്നു. ദിലീപിനെ 'അമ്മ' തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചതിന് പിന്നാലെ മന്ത്രി ജി. സുധാകരനും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും അടക്കമുള്ളവര്‍ രംഗത്ത് വന്നു. 'അമ്മ' യുടെ പുതിയ പ്രസിഡണ്ട് മോഹന്‍ലാലിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി 'അമ്മ' ഒന്നും ചെയ്തില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ കുറ്റപ്പെടുത്തി. പ്രതിസ്ഥാനത്തുള്ള ഒരാളെയാണ് ഇപ്പോള്‍ തിരിച്ചെടുത്തിരിക്കുന്നതെന്നും മോഹന്‍ലാലിനെ പോലുള്ള വ്യക്തിയില്‍നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി.
മോഹന്‍ലാല്‍ മാത്രമല്ല, ഇടതുപക്ഷ എം.എല്‍.എമാര്‍ പോലും ഇക്കാര്യത്തില്‍ നിലപാട് എടുത്തില്ല. എം.പിയും എം.എല്‍.എമാരും നിലപാട് അറിയിക്കേണ്ടതായിരുന്നു. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിനു സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
'അമ്മ'യ്ക്കും നടന്‍ ദിലീപിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മന്ത്രി സുധാകരന്‍ ഉയര്‍ത്തിയത്. മുന്‍ കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരനും 'അമ്മ'യുടെ നടപടിയെ എതിര്‍ത്തു. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട ഒരു സംഘടന അവരെ ഗൗനിക്കാതിരിക്കുകയും നിയമത്തിന്റെയും സമൂഹത്തിന്റെയും മുന്നില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന ഒരു താരത്തെ സംരക്ഷിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് ഇരുവരും പറഞ്ഞു.
സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നടന്‍ ദിലീപ് ധിക്കാരിയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പണമുള്ളത് കൊണ്ട് എന്തുമാകാമെന്ന് കരുതരുത്. സിനിമയില്‍ ഉള്ളവര്‍ സ്വയം വിമര്‍ശനത്തിന് വിധേയരാവണം. രാജിവെച്ച നടിമാര്‍ അഭിമാനബോധമുള്ളവരാണ്- മന്ത്രി സുധാകരന്‍ പറഞ്ഞു.



Recent News
  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം

  കേരളം കരകയറുന്നു