updated on:2018-06-25 02:05 PM
ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

www.utharadesam.com 2018-06-25 02:05 PM,
അബുദാബി: അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി. സി സാന്ത്വന സ്പര്‍ശം പദ്ധതിയായ ശിഫായത്ത് റഹ്മയിലേക്ക് കുമ്പള പഞ്ചായത്ത് കെ.എം.സി.സി രണ്ടു പേര്‍ക്ക് കൂടി സഹായ ധനം നല്‍കി.
മണ്ഡലം പ്രസിഡണ്ട് സെഡ്.എ. മൊഗ്രാലിനെ തുക ഏല്‍പ്പിച്ചു.
പ്രസിഡണ്ട് ഖാലിദ് ബംബ്രാണ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സുല്‍ഫി ഷേണി, ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍, ഇസ്മായില്‍ മുഗ്ലി, സക്കീര്‍ കമ്പാര്‍, അബൂബക്കര്‍ ഹാജി, ഹമീദ് മാസ്സിമാര്‍, സവാദ് ബന്തിയോട് പ്രസംഗിച്ചു. നഅലി ആരിക്കാടി സ്വാഗതം പറഞ്ഞു.