updated on:2018-06-25 01:53 PM
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

www.utharadesam.com 2018-06-25 01:53 PM,
കാസര്‍കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബേള ഗവ.ഐ.ടി.ഐ-യില്‍ ഒരു വര്‍ഷ മെട്രിക് ട്രേഡായ വെല്‍ഡല്‍ (ഗ്യാസ്ആന്റ് ഇലക്ട്രിക്)പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ആകെ സീറ്റില്‍ 80 ശതമാനം പട്ടിക ജാതി, 10 ശതമാനം പട്ടികവര്‍ഗ്ഗം, 10 ശതമാനം മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം സൗജന്യമാണ്. മുട്ടയും പാലും വിതരണം, ഉച്ചഭക്ഷണം എന്നിവ കൂടാതെ പട്ടികവിഭാഗക്കാര്‍ക്ക് പ്രതിമാസ സ്റ്റെപ്പന്റ്, ലംപ്‌സം ഗ്രാന്റ് യൂണിഫോറം അലവന്‍സ് എന്നിവ ലഭിക്കും. അപേക്ഷ ഫോറം സൗജന്യമായി ബേള ഐ.ടി.ഐ.യില്‍ നിന്നും ലഭിക്കും. അവസാന തീയതി നാളെ. ഫോണ്‍:04998284140.