updated on:2018-06-17 01:58 PM
ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

www.utharadesam.com 2018-06-17 01:58 PM,
ദോഹ: കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മിറ്റി എം.എസ്.എഫ് ദേശീയ കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന കാരുണ്യ പ്രവര്‍ത്തനത്തിലേക്ക് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കൈനീട്ടം.
'നയി ദിശ, നയാ രാസ്ത' എന്ന പേരില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കൂള്‍ കിറ്റ് പദ്ധതിയിലേക്ക് ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി നല്‍കുന്ന 600 കിറ്റുകള്‍ക്ക് വേണ്ടിയുള്ള തുകയുടെ ആദ്യ ഗഡു കൈമാറി. ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് എം. ലുക്മാനുല്‍ ഹകിം സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീറിന് തുക കൈമാറി.
സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, ജില്ലാ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല, ആബിദ് ഉദിനൂര്‍, നൗഫല്‍ ബീരിച്ചേരി സംബന്ധിച്ചു.