updated on:2018-06-14 08:55 PM
ജീവനക്കാര്‍ മറന്നു; വില്ലേജ് ഓഫീസിന് പൊലീസ് താഴിട്ടു

www.utharadesam.com 2018-06-14 08:55 PM,
വിദ്യാനഗര്‍: വില്ലേജ് ഓഫീസിന്റെ വാതില്‍ പൂട്ടിയിടാന്‍ അധികൃതര്‍ മറന്നു. രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതോടെ അവര്‍ പൂതിയ പൂട്ട് വാങ്ങി പൂട്ടി. ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന തെക്കില്‍ വില്ലേജ് ഓഫീസാണ് ഇന്നലെ അര്‍ദ്ധരാത്രി തുറന്ന നിലയില്‍ കണ്ടത്. ചട്ടഞ്ചാല്‍ ഭാഗത്ത് രാത്രികാലത്ത് പരിശോധന നടത്തുകയായിരുന്ന വിദ്യാനഗര്‍ പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതോടെ ഓഫീസ് പരിശോധിക്കുകയായിരുന്നു. ആദ്യം മോഷ്ടാക്കള്‍ കുത്തിത്തുറന്നതാകുമെന്നാണ് സംശയിച്ചത്. പരിശോധിച്ചപ്പോഴാണ് താഴ് പൂട്ടാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ചട്ടഞ്ചാലിലെ കടയില്‍ നിന്ന് ചെറിയ പൂട്ട് വാങ്ങികൊണ്ടുവന്ന് പൂട്ടുകയായിരുന്നു. റമദാന്‍ തിരക്കായതിനാല്‍ ചട്ടഞ്ചാലിലെ ചില കടകള്‍ രാത്രികാലത്ത് തുറന്നിരുന്നു. അതിനിടെ വില്ലേജ് ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലത്രെ. ഓഫീസ് തുറക്കാനെത്തിയാല്‍ പൊലീസിനെ ബന്ധപ്പെടുക എന്ന് എഴുതിവെച്ചാണ് പൊലീസുകാര്‍ സ്ഥലംവിട്ടത്.



Recent News
  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു

  മുഹമ്മദലി പെരുമ്പള അന്തരിച്ചു

  വീട്ടമ്മക്ക് നായയുടെ കടിയേറ്റു

  ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു

  ആസിഫ് ഫുട്‌സാല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാന്‍; വീരമണി സീനിയര്‍ ടീം സെലക്ടര്‍

  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്

  പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം

  അധികൃതരുടെ അനാസ്ഥ; ലക്ഷങ്ങള്‍ വിലമതിക്കുന്ന ട്രാക്ടര്‍ തുരുമ്പെടുത്ത് നശിക്കുന്നു

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിളക്കുകളും ചെമ്പ് പാത്രങ്ങളും കവര്‍ന്നു

  കാറും ബൈക്കും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

  കടലില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി