updated on:2018-06-14 08:40 PM
പി. കോരന്‍ മാസ്റ്റര്‍ അന്തരിച്ചു

www.utharadesam.com 2018-06-14 08:40 PM,
തൃക്കരിപ്പൂര്‍: ലോക്താന്ത്രിക് ജനതാദള്‍ പാര്‍ല്ലമെന്ററി ബോര്‍ഡ് ചെയര്‍മാനും മുന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടുമായ പി. കോരന്‍ മാസ്റ്റര്‍ (81) അന്തരിച്ചു. ഗ്രന്ഥശാല സംഘം മുന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗമായിരുന്നു. കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. തൃക്കരിപ്പൂരിലെ സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന മാഷ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാര്‍ മേഖലയിലെ കരുത്തുറ്റ നേതാവായിരുന്നു.
ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് സ്വവസതിയിലാണ് അന്ത്യം. മൃതദേഹം രാവിലെ ഒമ്പതിന് തൃക്കരിപ്പൂര്‍ കെ. എം.കെ. സ്മാരക കലാ സമിതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചക്ക് രണ്ട് മുതല്‍ തൃക്കരിപ്പൂര്‍ തങ്കയം മുഹമ്മദ് അബ്ദുല്‍റഹ്മാന്‍ വായനശാലയിലും പൊതുദര്‍ശനത്തിനു വെക്കും. വൈകിട്ട് നാലു മണിക്ക് തങ്കയം സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. റിട്ട. അധ്യാപിക പി. കാര്‍ത്യായനിയാണ് ഭാര്യ. മക്കള്‍: രാജേഷ് (അധ്യാപകന്‍, ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഷീന (വി. ഇ. ഒ, തൃക്കരിപ്പൂര്‍) ഷീജ (വില്ലേജ് ഓഫീസ്, കയ്യാര്‍), പരേതയായ ശ്രീജ. മരുമക്കള്‍: ദീപ (അധ്യാപിക, ഗവ. ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചെറുവത്തൂര്‍), രമേഷ് കുമാര്‍ (റിട്ട. എയര്‍ ഫോഴ്‌സ്, സൂര്യ ഇലക്ട്രിക്കല്‍സ് മാവുങ്കാല്‍), പരേതനായ സുധീര്‍ കുമാര്‍. സഹോദരങ്ങള്‍: ചെമ്മരത്തി, പരേതരായ കുഞ്ഞമ്പു, ചിരി.



Recent News
  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍

  കാറിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

  അധ്യാപികയുടെ വീട്ടില്‍ കവര്‍ച്ചാശ്രമം; ബംഗാള്‍ സ്വദേശി റിമാണ്ടില്‍

  ബസ് യാത്രക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായി

  വിവാഹമോചനത്തിന് നോട്ടീസയച്ച ഭാര്യക്ക് മര്‍ദ്ദനം; ഭര്‍ത്താവുള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്

  വ്യാജരേഖകള്‍ നല്‍കി പാസ്‌പോര്‍ട്ടിന് ശ്രമം; കേസ്

  ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ; ബസ് ഡ്രൈവറെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു