updated on:2018-06-14 06:08 PM
താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു; എട്ട് പേരെ കാണാതായി

www.utharadesam.com 2018-06-14 06:08 PM,
കോഴിക്കോട്: ഇന്നലെ മുതല്‍ തിമിര്‍ത്തുപെയ്യുന്ന മഴ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വ്യാപകനാശം വിതച്ചു.
കോഴിക്കോട് താമരശ്ശേരിയില്‍ കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. എട്ട് പേരെ കാണാതായി. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ദുരന്ത നിവാരണ സേന കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. നാല് വീടുകള്‍ ഒലിച്ചു പോയി. കരിഞ്ചോലയില്‍ വീട്ടിനുള്ളില്‍ കുടങ്ങിപ്പോയ ഒമ്പതുവയസ്സുകാരി ദില്‍നയും സഹോദരനും മരിച്ചു. തകര്‍ന്ന മറ്റൊരു വീട്ടില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കരിഞ്ചോലയില്‍ മലമുകളില്‍ സ്വകാര്യ വ്യക്തി നിര്‍മ്മിച്ച തടയണ തകര്‍ന്നതാണ് ഈ മേഖലയില്‍ കനത്ത നാശ നഷ്ടമുണ്ടാക്കിയത്.
പുലര്‍ച്ചെ നാല് മണിയോടെയാണ് ഉരുള്‍പൊട്ടി മണ്ണ് വീടിന് മുകളില്‍ വീണത്. ഏറെ നേരം മണ്ണിനടിയില്‍ കിടന്ന വരെ രക്ഷാ പ്രവര്‍ത്തകര്‍ എത്തിയാണ് പുറത്തെടുത്തത്.
ആസ്പത്രിയില്‍ വെച്ചാണ് ദില്‍ന മരിച്ചത്. ഹസന്‍ എന്നയാളുടെ കുടുംബത്തിലെ ആറ് പേരെയും അബ്ദുല്‍ റഹ്മാന്റെ കുടുംബത്തിലെ രണ്ട് പേരെയുമാണ് കാണാതായത്. കക്കയം പുല്ലൂരാം പാറ, കരിഞ്ചോല, ചമല്‍, കാട്ടിപ്പാറ, വേനപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി. വയനാട്ടില്‍ വൈത്തിരി തളിപ്പുഴയില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു.
മണ്ണിടിഞ്ഞു വീണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.
കക്കയം ഡാം ഏത് നിമിഷവും തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലും ഇന്നലെ രാത്രിയും ഇന്നുച്ചവരെയും കനത്ത മഴ പെയ്തു.



Recent News
  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  ഇടുക്കിയും ഇടമലയാറും തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

  ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടുപൊലീസുകാര്‍ക്ക് വധശിക്ഷ

  ഉരുട്ടിക്കൊല; 6 പൊലീസുകാര്‍ കുറ്റക്കാര്‍